കേന്ദ്രത്തിന് ആശ്വാസം; റഫേൽ ഇടപാടിൽ അന്വേഷണ‌മില്ല

Last Updated:
ന്യൂഡൽഹി: റഫേൽ ഇടപാടിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. ഈ ആവശ്യമുന്നയിച്ച് നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നടപടികളിൽ സംശയിക്കത്തക്ക ഒന്നും കണ്ടെത്താനായില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ നുണ പ്രചാരണം തകർന്നതായി കേന്ദ്ര സർക്കാരും ബിജെപിയും പ്രതികരിച്ചു.
പ്രതിരോധ മേഖലയിൽ വിട്ടു വീഴ്ചയ്ക്ക് സാധ്യമല്ല, റഫേൽ വിമാനങ്ങളുടെ ഗുണനിലവാരത്തിൽ സംശയവുമില്ല, റഫേൽ ഇടപാടിൽ കോടതി മേൽനോട്ടത്തിൽ ഉള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ സുപ്രീംകോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ ഇവയായിരുന്നു. 126 റഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാൻ ആണ് ആദ്യം തീരുമാനിച്ചത് എങ്കിലും പിന്നീട് 36 വിമാനങ്ങൾ മാത്രം വാങ്ങിയാൽ മതി എന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തു. ഇതിന്റെ യുക്തി പരിശോധിക്കാനോ 126 യുദ്ധ വിമാനങ്ങൾ വാങ്ങണമെന്ന് നിർദ്ദേശിക്കാനോ കോടതിക്കാകില്ല.
advertisement
പഴയ കരാറിലെ വിലയും ഇപ്പോഴത്തെ കരാറിലെ വിലയും താരതമ്യം ചെയ്യൽ കോടതിയുടെ ജോലിയല്ല. മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ ഒരു അഭിമുഖത്തിന് ശേഷം ആണ് റഫേൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഫയൽ ചെയ്തിരിക്കുന്നത്. ഒരു വാർത്ത സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ ഇടപാടിനെ കുറിച്ച് ഒരു ജുഡീഷ്യൽ പരിശോധന സാധ്യമല്ലന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇടപാടിനെ സംബന്ധിച്ച തീരുമാനം എടുത്ത പ്രക്രിയയിൽ സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഇന്ത്യൻ പങ്കാളിയെ തിരഞ്ഞെടുത്തതിൽ ആർക്കെങ്കിലും പ്രത്യേക സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമം നടന്നതായി കരുതാൻ ആകില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യയ്ക്ക് നാല്, അഞ്ച് തലമുറ യുദ്ധ വിമാനങ്ങൾ വേണം എന്ന മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ നിലപാടം കോടതി പരിഗണിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
കേന്ദ്രത്തിന് ആശ്വാസം; റഫേൽ ഇടപാടിൽ അന്വേഷണ‌മില്ല
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement