TRENDING:

സിഎഎക്കെതിരായ പ്രതിഷേധ നാടകത്തിൽ പ്രധാനമന്ത്രിയെ 'അവഹേളിച്ചു'; കർണാടകയിൽ പ്രധാനാധ്യാപികയും രക്ഷിതാവും അറസ്റ്റിൽ

Last Updated:

ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബിദാറിലെ ഷാഹീൻ സ്കൂളിലെ പ്രധാനാധ്യാപികയും ആറാം ക്ലാസ് വിദ്യാർ‌ഥിനിയുടെ മാതാവുമാണ് അറസ്റ്റിലായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് സ്കൂളിലെ പ്രധാനാധ്യാപകയ്ക്കും ആറാം ക്ലാസ് വിദ്യാർഥിനിയുടെ മാതാവിനും എതിരെ കേസെടുത്ത് കർണാടക പൊലീസ്. ബിദാർ ന്യൂ ടൗൺ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടിതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നേരത്തെ ഇവരുടെ സ്കൂളിനെതിരെ രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
advertisement

ബിദാറിലെ ഷാഹീൻ സ്കൂളിലെ രണ്ട് വനിതകളെയും ഏതാനും ജീവനക്കാരെയും വിദ്യാർഥികളെയും വ്യാഴാഴ്ച രണ്ടരമണിക്കൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രധാനാധ്യാപക ഫരീദാ ബീഗം, നാടകത്തിൽ അഭിനയിച്ച വിദ്യാർഥിനിയുടെ മാതാവ് 26 കാരിയായ നസ്ബുനിസ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂട്യൂബ് വീഡിയോ കണ്ട് നാടകത്തിലെ വരികൾ മകളെ പഠിപ്പിച്ചത് താനാണെന്ന് നസ്ബുനിസ സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞിരുന്നു.

Also Read- വർഗീയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍

advertisement

'പ്രധാനമന്ത്രിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ എന്റെ മകളെ അതിൽ നിന്ന് തടയണമായിരുന്നു. പക്ഷേ, ഞാൻ അത് ചെയ്തില്ല. എല്ലാത്തിനും ഉത്തരവാദി ഞാൻ മാത്രമാണ്. എന്റെ തെറ്റാണ്. ഇത് ഇനി ഒരിക്കലും ആവർത്തിക്കില്ല' - നസ്ബുനിസ പറഞ്ഞു. സാമൂഹ്യ പ്രവർത്തകനായ നീലേഷ് നൽകിയ പരാതിയിൽ ഞായറാഴ്ച പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ നാടകത്തിലൂടെ പ്രധാനമന്ത്രിയെ അപമാനിക്കാനും അതുവഴി ക്രമസമാധാനം തകർക്കാനും ലക്ഷ്യമിട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.

അന്വേഷണം തുടരുകയാണെന്നും പൊലീസ് കഴിഞ്ഞ മൂന്നുദിവസമായി സ്കൂളിൽ കയറിയിറങ്ങുന്നുവെന്നും ഷാഹീൻ ഗ്രൂപ്പ് സിഇഒ തൗസീഫ് മടിക്കേരി പറയുന്നു. ജനുവരി 21ന് സ്കൂളിലെ നാല്, അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികൾ ചേർന്നാണ് നാടകം അവതരിപ്പിച്ചത്. ഇതേ തുടർന്ന് ജനുവരി 26ന് സ്കൂളിനെതിരെ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

advertisement

സമൂഹമാധ്യമങ്ങളിൽ നാടകം പങ്കുവെയ്ക്കപ്പെട്ടതോടെ ഇതിന്റെ വീഡിയോ വൈറലായിരുന്നു. പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങൾ യഥാര്‍ത്ഥ സ്ക്രിപ്റ്റിൽ ഇല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രാക്ടീസ് നടത്തിയ സമയത്ത് ആറാം ക്ലാസിലെ കുട്ടിയുടെ അമ്മ ഇവ കൂട്ടിച്ചേർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാദ ഭാഗം കൂട്ടിച്ചേർത്ത് നാടകം അവതരിപ്പിക്കാൻ അധ്യാപിക അനുമതി നൽകുകയായിരുന്നുവെന്നും അധികൃതർ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സിഎഎക്കെതിരായ പ്രതിഷേധ നാടകത്തിൽ പ്രധാനമന്ത്രിയെ 'അവഹേളിച്ചു'; കർണാടകയിൽ പ്രധാനാധ്യാപികയും രക്ഷിതാവും അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories