TRENDING:

ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകാൻ വ്യാജ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ്; അധ്യാപികയ്ക്കെതിരെ കേസ്

Last Updated:

സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച രേഖ മറ്റൊരാളുടെ രേഖ തിരുത്തിയതാണെന്ന് കണ്ടെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉത്തർപ്രദേശിൽ വരാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകാനായി പുരൻപൂർ പ്രദേശത്തെ പ്രൈമറി സ്കൂൾ അധ്യാപിക വ്യാജ കോവിഡ്-19 പോസിറ്റീവ് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് പിടിക്കപ്പെട്ടതായി റിപ്പോർട്ട്. പുരൻപൂർ ബ്ലോക്കിലെ പച്ച്പേഡ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ റിതു തോമറിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ഉത്തരവിട്ടതായി ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. മേയ് 11ന് നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പിങ്ക് ബൂത്തിലെ മൂന്നാം നമ്പർ പോളിംഗ് ഓഫീസറുടെ ചുമതലയാണ് തോമറിന് നൽകിയതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement

Also read- Karnataka Exit Poll 2023 | കർണാടകയിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോൾ ഫലം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

”അധ്യാപിക തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയുമായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു,” പിലിഭിത് CDO ചീഫ് ഡെവലപ്മെന്റ് ഓഫീസർ ധർമേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച രേഖ മറ്റൊരാളുടെ രേഖ തിരുത്തിയതാണെന്ന് കണ്ടെത്തിയത്. ഈ വിഷയത്തിൽ അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ BSA അമിത് കുമാർ സിംഗിനോട് ആവശ്യപ്പെട്ടതായി സിഡിഒ ധർമേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകാൻ വ്യാജ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ്; അധ്യാപികയ്ക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories