ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ ആത്മക്കൾ കുട്ടികളെ വേട്ടായാടുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഒരു ദിവസം മാത്രമായിരുന്നു സ്കൂളിൽ സൂക്ഷിച്ചിരുന്നത്. സ്കൂൾ പൊളിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നാണ് രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ആവശ്യമെന്നും ഇത് സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ബാലസോർ കളക്ടർ ദത്താത്രേയ ഭൗസാഹേബ് അറിയിച്ചു.
Also Read-ഒരു ഫോൺ കോൾ, ഒൻപത് ഓഫീസർമാർ; ബാലസോർ ട്രെയിൻ ദുരന്തം ഒഡീഷ നേരിട്ടതെങ്ങനെ?
കുട്ടികൾ പ്രേതബാധ പോലുള്ള അന്ധവിശ്വാസങ്ങൾ പഠിപ്പിക്കരുതെന്നും ശാസ്ത്രീയ ചിന്ത കുട്ടികൾക്ക് നൽകണമെന്ന് കളക്ടര്‍ പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. 6 ക്ലാസ് മുറികളിൽ 7 എണ്ണത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നു. അവധിക്ക് ശേഷം 19നാണ് സ്കൂൾ തുറക്കുക. എന്നാൽ ഈ കെട്ടിടം തകർക്കാതെ കുട്ടികളെ അയയ്ക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കൾ.
advertisement
സ്കൂളിനു സമീപം താമസിക്കുന്നവരിൽ ചിലർ അർധരാത്രി ഇവിടെനിന്നു ശബ്ദങ്ങൾ കേൾക്കുന്നതായി അവകാശപ്പെടുന്നുണ്ടെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം രാജാറാം മൊഹപാത്ര പറയുന്നു. ജൂൺ രണ്ടിനാണ് ബാലസോറിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ച് 288 പേർ മരിച്ചത്.