മുസ്ലീം സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) പ്രതിബദ്ധത സ്റ്റാലിൻ വ്യക്തമാക്കി. വഖഫ് നിയമത്തിലെ വിവാദ ഭേദഗതികളെ വിമർശിച്ച സ്റ്റാലിൻ ഡിഎംകെയുടെ നിയമപോരാട്ടങ്ങൾ മൂലമാണ് ഭേദഗതി നിയമത്തിലെ പ്രധാന വ്യവസ്ഥകൾക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചതെന്നും കൂട്ടിച്ചേർത്തു. ഉറുദു സംസാരിക്കുന്ന മുസ്ലീങ്ങൾക്ക് ബിസി വിഭാഗത്തിൽ 3.5% ആഭ്യന്തര സംവരണം, ന്യൂനപക്ഷ ക്ഷേമ ബോർഡ് സ്ഥാപിക്കൽ, ഉറുദു അക്കാദമി രൂപീകരണം, ചെന്നൈ വിമാനത്താവളത്തിന് സമീപം ഒരു പുതിയ ഹജ്ജ് ഹൗസിന്റെ നിർമ്മാണം തുടങ്ങി തമിഴ്നാട് സർക്കാരിന്റെ ക്ഷേമ നടപടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു
advertisement
പൗരത്വ ഭേദഗതി നിയമം (സിഎഎ), മുത്തലാഖ് തുടങ്ങിയ മുസ്ലീം വിഷയങ്ങളിൽ എഐഡിഎംകെ ജനങ്ങളെ വഞ്ചിച്ചുവെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.ഗാസയിൽ തുടരുന്ന സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച സ്റ്റാലിൻ, പലസ്തീനികൾക്കെതിരായ അക്രമം അവസാനിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് നിർണായക നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു