1980 മുതൽ നാരായൺ ദത്ത് തിവാരിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അഞ്ചുവർഷം തുടർച്ചയായി ഭരിച്ചു. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് തുടർ ഭരണം നേടിയത്. എന്നാൽ അതിനുശേഷമുള്ള ഉത്തർപ്രദേശ് രാഷ്ട്രീയം മാറിമറിയുന്നതാണ് കാണാനായത്. മുലായം സിങ് യാദവും, കല്യാൺ സിങും രാംപ്രകാശ് ഗുപ്തയും രാജ്നാഥ് സിങും മായാവതിയും അഖിലേഷ് യാദവും ഒടുവിൽ യോഗി ആദിത്യനാഥുമെക്കെ യുപി ഭരിച്ചു. എന്നാൽ മറ്റുള്ളവർക്കൊന്നും സാധിക്കാത്ത നേട്ടമാണ് യോഗി ആദിത്യനാഥ് കൈവരിച്ചത്. തുടർഭരണമെന്ന ചരിത്രനിമിഷത്തിലേക്ക് യോഗി ആദിത്യനാഥ് നടന്നുകയറുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കൂടി ശക്തനായി മാറുകയാണ് അദ്ദേഹം.
advertisement
കരുത്തനായി യോഗി
വികസനപ്രവർത്തനങ്ങളിലൂടെയാണ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ തന്‍റെ ജനസമ്മതി നിലനിർത്തിയത്. ഉത്തർപ്രദേശിലെ തുടർ ഭരണം ദേശീയ രാഷ്ട്രീയത്തിലും യോഗി ആദിത്യനാഥിന് കരുത്തായി മാറും. ഏറെ അനിശ്ചിതത്വങ്ങൾക്കിടയിലായിരുന്നു ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് കളമൊരുങ്ങിയത്. മന്ത്രിമാർ ഉൾപ്പടെ നിരവധി പ്രമുഖർ പാർട്ടി വിട്ട് എതിർ പക്ഷത്തേക്ക് ചേക്കേറി. എന്നാൽ പ്രതിസന്ധിയിലും കൂസാതെയാണ് യോഗി ആദിത്യനാഥ് പാർട്ടിയെ തെരഞ്ഞെടുപ്പിൽ നയിച്ചത്. ഒടുവിൽ വൻ വിജയവും തുടർഭരണമെന്ന ചരിത്രനേട്ടവും അദ്ദേഹം സ്വന്തമാക്കി.
മോദി-യോഗി മാജിക്
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ചിത്രം വ്യക്തമാകുമ്പോൾ ഒരിക്കൽ കൂടി മോദി-യോഗി മാജിക്ക് കൃത്യമായി പ്രവർത്തിച്ചുവെന്ന് കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ വോട്ടെടുപ്പിൽ നിർണായകമായി. പ്രധാനമന്ത്രിയുടെ മനസറിഞ്ഞുള്ള പ്രകടനമാണ് മുഖ്യമന്ത്രിയെന്ന നിലയിൽ യോഗിയും പുറത്തെടുത്തത്. മെഡിക്കൽ കോളേജുകളും മികച്ച ഗതാഗതസംവിധാനങ്ങളും പുതിയ വിമാനത്താവളവുമൊക്കെ ഉത്തർപ്രദേശിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യാഥാർഥ്യമായി. വികസനപ്രവർത്തനങ്ങൾക്കൊപ്പം അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും മോദി-യോഗി സഖ്യത്തിന് സാധിച്ചു. ഇതും വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Summary- BJP and Yogi Adityanath write new history in Uttar Pradesh politics. After 37 years, the BJP and Yogi are set to become the ruling party and chief minister of Uttar Pradesh. The last Congress rule in Uttar Pradesh was in 1985. At that time, the Congress was led by Veer Bahadur Singh.