Assembly Election 2022 Result | എക്സിറ്റ് പോളുകൾ ശരിവെച്ച് തെരഞ്ഞെടുപ്പ് ഫലം; യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് ഭരണത്തുടർച്ച

Last Updated:

യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ ബിജെപി ചരിത്രംകുറിച്ച് ഭരണത്തുടർച്ച നേടുമെന്ന എക്സിറ്റ് പോൾ ഫലം ശരിവെക്കുന്ന തരത്തിലായിരുന്നു വോട്ടെണ്ണലിന്‍രെ ആദ്യ മിനിട്ടുകളിൽ തന്നെ ദൃശ്യമായ ട്രെൻഡ്

യോഗി ആദിത്യനാഥ്
യോഗി ആദിത്യനാഥ്
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പാതി പിന്നിടുമ്പോൾ, എക്സിറ്റ് പോൾ പ്രവചനം അക്ഷരം പ്രതി ശരിയാകുന്നു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ തന്നെയാണ് വോട്ടെണ്ണിയപ്പോഴും പുറത്തുവരുന്നത്. പഞ്ചാബിൽ ആം ആദ്മി പാർട്ടി ഭരണം പിടിക്കുമെന്ന പ്രവചനവും ശരിയാകുന്നു. ഗോവയിൽ തൂക്കുസഭയ്ക്ക് സാധ്യതയെന്ന പ്രവചനം ശരിവെക്കുന്ന തരത്തിലുള്ള പോരാട്ടമാണ് നടക്കുന്നത്.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ ബിജെപി ചരിത്രംകുറിച്ച് ഭരണത്തുടർച്ച നേടുമെന്ന എക്സിറ്റ് പോൾ ഫലം ശരിവെക്കുന്ന തരത്തിലായിരുന്നു വോട്ടെണ്ണലിന്‍രെ ആദ്യ മിനിട്ടുകളിൽ തന്നെ ദൃശ്യമായ ട്രെൻഡ്. തുടക്കത്തിലേ ബിജെപി മുന്നേറി. ആദ്യ ഘട്ടത്തിൽ മാത്രം സമാജ് വാദി പാർട്ടി വെല്ലുവിളി ഉയർത്തിയെങ്കിലും പിന്നീട് ബിജെപി ബഹുദൂരം മുന്നിലെത്തി. എക്സിറ്റ് പോൾ പ്രവചനം ശരിവെക്കുന്ന തരത്തിൽ കോൺഗ്രസും ബി.എസ് പിയും ഉത്തർപ്രദേശിൽ തകർന്നടിഞ്ഞു.
പഞ്ചാബിലും എക്സിറ്റ് പോൾ ഫലങ്ങൾ തന്നെയാണ് വോട്ടിങ് മെഷീനിലും തെളിഞ്ഞത്. ആം ആദ്മി പാർട്ടിയുടെ തേരോട്ടത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞു. ശിരോമണി അകാലിദളിന്‍റെ ശക്തികേന്ദ്രങ്ങളിൽപ്പോലും ആം ആദ്മി പാർട്ടി മുന്നേറി. വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ കഴിഞ്ഞ തവണ 77 സീറ്റുകൾ നേടിയ കോൺഗ്രസ് ഇത്തവണ 15 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. കഴിഞ്ഞ തവണ 15 സീറ്റ് നേടിയ ശിരോമണി അകാലിദൾ ഇത്തവണ എട്ടിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.
advertisement
ഗോവയിൽ തൂക്കുസഭ വരുമെന്ന പ്രവചനത്തിനോട് അടുത്തുനിൽക്കുന്നതാണ് വോട്ടെണ്ണൽ നൽകുന്ന സൂചനയും. 40 സീറ്റുകളുള്ള ഗോവ നിയമസഭയിൽ കഴിഞ്ഞ തവണ കോൺഗ്രസ് 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ബിജെപി 13 സീറ്റുകളാണ് നേടിയത്. എന്നാൽ മറ്റു ചെറുകക്ഷികളെയും സ്വതന്ത്രരെയും കൂറുമാറിയ കോൺഗ്രസ് എംഎൽഎമാരെയും കൂട്ടുപിടിച്ച് ബിജെപി അവിടെ ഭരണത്തിലെത്തി. ഇത്തവണ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗോവയിൽ ബിജെപി 20 സീറ്റിൽ മുന്നിലാണ്. കോൺഗ്രസിന് 14 ഇടത്താണ് ലീഡുള്ളത്.
advertisement
മണിപ്പൂരിൽ എക്സിറ്റ് പോളുകൾ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചെങ്കിലും ബിജെപി സഖ്യം അനായാസം മുന്നേറുന്നതാണ് ഇത്തവണ കാണുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിജെപി 20 ഇടത്തും കോൺഗ്രസ് ഏഴിടത്തും മുന്നിലാണ്. എക്സിറ്റ് പോളുകൾ ഭരണത്തുടർച്ച പ്രവചിച്ച ഉത്തരാഖണ്ഡിൽ ബിജെപി കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളിൽ വിജയം ഉറപ്പിച്ചു കഴിഞ്ഞു.
Summary- Halfway through the counting of votes in the five state assembly elections, the exit poll prediction comes true literally. Exit polls in Uttar Pradesh and Uttarakhand show the BJP's succession. The prediction that the Aam Aadmi Party will take power in Punjab is also true. In Goa, there is a struggle going on that confirms the prediction of the possibility of a hanging assembly.
മലയാളം വാർത്തകൾ/ വാർത്ത/India/
Assembly Election 2022 Result | എക്സിറ്റ് പോളുകൾ ശരിവെച്ച് തെരഞ്ഞെടുപ്പ് ഫലം; യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് ഭരണത്തുടർച്ച
Next Article
advertisement
ടി20 സിക്സറടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസൺ; പിന്നിലാക്കിയത് ധോണിയെ
ടി20 സിക്സറടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസൺ; പിന്നിലാക്കിയത് ധോണിയെ
  • സഞ്ജു സാംസൺ ടി20 സിക്സറടിയിൽ എംഎസ് ധോണിയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തി.

  • ഒമാനെതിരെ 45 പന്തിൽ 56 റൺസ് നേടി സഞ്ജു സാംസൺ പുതിയ റെക്കോഡ് സ്വന്തമാക്കി.

  • ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് ബാറ്റുചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല.

View All
advertisement