നടൻ വിജയ് നയിക്കുന്ന ടിവികെയിലോ, ഭരണകക്ഷിയായ ഡിഎംകെയിലോ സെങ്കോട്ടയ്യൻ ചേർന്നേക്കാം എന്ന് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അഭ്യൂഹങ്ങളുണ്ട്. എന്നാൽ, രാജി സമർപ്പിച്ച ശേഷം മുതിർന്ന നേതാവ് മാധ്യമങ്ങളോട് സംസാരിക്കാന്‍ തയാറായിട്ടില്ല. അതേസമയം, വൈകിട്ട് നടന്‍ വിജയുമായി സെങ്കോട്ടയ്യന്‍ കൂടിക്കാഴ്ച നടത്തി. അതോടെ, സെങ്കോട്ടയ്യൻ ടിവികെയില്‍ ചേരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ഒക്ടോബറിൽ പുറത്താക്കപ്പെട്ട നേതാക്കളായ ഒ പനീർസെൽവത്തിനും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരനുമൊപ്പം രാമനാഥപുരം ജില്ലയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി സെങ്കോട്ടയ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
advertisement
പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സെങ്കോട്ടയ്യനെ നീക്കിയതെന്നും അദ്ദേഹവുമായി ബന്ധം പുലർത്തരുതെന്നും പളനിസ്വാമി പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചിരുന്നു. നേരത്തെ, പനീർസെൽവത്തിന്‍റെ വിശ്വസ്തനായിരുന്ന പി എച്ച് മനോജ് പാണ്ഡ്യൻ ഡിഎംകെയിൽ ചേർന്നതിന് പിന്നാലെ തെങ്കാശിയിലെ ആലങ്കുളം മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു.
പാർട്ടി നിയമങ്ങൾ ലംഘിക്കുകയും ഡിഎംകെക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തതിനാലാണ് പുറത്താക്കിയതെന്ന് സെങ്കോട്ടയ്യന്‍റെ വിമർശനങ്ങൾക്ക് മറുപടിയായി ഇപിഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആറുമാസമായി സെങ്കോട്ടയ്യന്‍റെ പ്രവർത്തനങ്ങൾ തങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നും, ഇപിഎസ് പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കാതിരിക്കുകയും എംജിആറിന്‍റെയും ജയലളിതയുടെയും ചിത്രങ്ങൾ വെച്ചില്ലെന്ന പേരിൽ അനാവശ്യ വിവാദമുണ്ടാക്കുകയും ചെയ്തതിലൂടെ അദ്ദേഹം ഡിഎംകെയുടെ 'ബി ടീമായി' പ്രവർത്തിക്കുകയായിരുന്നു എന്നും ഇപിഎസ് ആരോപിച്ചിരുന്നു.
കൂടാതെ, നിയമസഭയിലോ പൊതുവേദികളിലോ അദ്ദേഹം ഡിഎംകെക്കെതിരെ സംസാരിച്ചിട്ടില്ല എന്നതും അദ്ദേഹം ഡിഎംകെക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതിന് തെളിവാണെന്നും ഇപിഎസ് കൂട്ടിച്ചേർത്തു.
'ഞാന്‍ അമ്മയുടെ ഭക്തനാണ്' എന്ന് പറയുന്ന സെങ്കോട്ടയ്യനെ മന്ത്രിയായിരിക്കെ ജയലളിത എന്തിനാണ് പുറത്താക്കിയതെന്ന് ഇപിഎസ് ചോദിച്ചു. രണ്ടരക്കോടി അംഗങ്ങളുള്ള വലിയ പ്രസ്ഥാനമാണ് എഐഎഡിഎംകെ എന്നും അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നോക്കിനില്‍ക്കില്ലെന്നും ഇപിഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Summary: K. A. Sengottaiyan, the leader who was expelled from the AIADMK, has resigned from his MLA post representing the Gobichettipalayam Assembly constituency. Sources indicated that the nine-time MLA visited Assembly Speaker M. Appavu at the Secretariat to submit his resignation. Meanwhile, Sengottaiyan met with actor Vijay in the evening. With this, it is almost certain that Sengottaiyan will join the TVK [Vijay's political party].
