TRENDING:

ബിഹാർ തിരഞ്ഞെടുപ്പിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് പാർട്ടി വിട്ടു

Last Updated:

വോട്ടെടുപ്പ് പൂർ‌ത്തിയായതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഷക്കീൽ അഹമ്മദ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. അഞ്ച് തവണ എംഎൽഎയും എംപിയുമായിരുന്ന അഹമ്മദ്, അത്യന്തം വിഷമത്തോടെയാണ് പാർട്ടി വിടുന്നതെന്നും എന്നാൽ കോൺഗ്രസിന്റെ ആദർശങ്ങളിലും തത്വങ്ങളിലുമുള്ള തന്റെ വിശ്വാസം ഒരിക്കലും മാറില്ലെന്നും വ്യക്തമാക്കി

advertisement
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസിന് തിരിച്ചടി. വോട്ടെടുപ്പ് പൂർ‌ത്തിയായതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഷക്കീൽ അഹമ്മദ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. അഞ്ച് തവണ എംഎൽഎയും എംപിയുമായിരുന്ന അഹമ്മദ്, അത്യന്തം വിഷമത്തോടെയാണ് പാർട്ടി വിടുന്നതെന്നും എന്നാൽ കോൺഗ്രസിന്റെ ആദർശങ്ങളിലും തത്വങ്ങളിലുമുള്ള തന്റെ വിശ്വാസം ഒരിക്കലും മാറില്ലെന്നും വ്യക്തമാക്കി.
ഷക്കീല്‍ അഹമ്മദ്
ഷക്കീല്‍ അഹമ്മദ്
advertisement

സജീവ രാഷ്ട്രീയം വിടുന്നു

സജീവ രാഷ്ട്രീയം വിടാനുള്ള തന്റെ തീരുമാനം നേരത്തെ തന്നെ പാർട്ടിയെ അറിയിച്ചിരുന്നുവെന്ന് അഹമ്മദ് വിശദമായ കത്തിൽ ഓർമിപ്പിച്ചു. "ഭാവിയിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് പാർട്ടിയെ അറിയിച്ചുകൊണ്ട് 2023 ഏപ്രിൽ 16ന് ഞാൻ നൽകിയ കത്ത് ഓർമിക്കുമല്ലോ," അദ്ദേഹം എഴുതി. കാനഡയിൽ താമസിക്കുന്ന തന്റെ മൂന്ന് മക്കളിൽ ആർക്കും രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്നും അതിനാൽ അവരും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും താൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു എന്നും അഹമ്മദ് കൂട്ടിച്ചേർത്തു.

എങ്കിലും, പാർട്ടിയിൽ തുടരുക ഇനി സാധ്യമല്ലെന്ന് അദ്ദേഹം സമ്മതിച്ചു. "ജീവിതകാലം മുഴുവൻ കോൺഗ്രസിനൊപ്പം ഉണ്ടാകുമെന്ന് ഞാൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, മിസ്റ്റർ പ്രസിഡന്റ്, അത് ഇനി അസാധ്യമാണെന്ന് തോന്നുന്നു," അദ്ദേഹം കത്തിൽ കുറിച്ചു.

advertisement

'മറ്റൊരു പാർട്ടിയിലും ചേരില്ല'

"വളരെ വിഷമത്തോടെയാണ് കോൺഗ്രസ് പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവെക്കാൻ ഞാൻ തീരുമാനിച്ചത്. എന്നിരുന്നാലും, പാർട്ടി വിടുന്നത് മറ്റൊരു രാഷ്ട്രീയ സംഘടനയിൽ ചേരുന്നു എന്നല്ല അർത്ഥമാക്കുന്നത്. മറ്റൊരു പാർട്ടിയിലും ചേരാൻ എനിക്ക് ഉദ്ദേശമില്ല."- അദ്ദേഹം വ്യക്തമാക്കി.

രാജി വെച്ചിട്ടും, കോൺഗ്രസിനോടുള്ള തന്റെ ആജീവനാന്ത കൂറ് അഹമ്മദ് ആവർത്തിച്ച് ഉറപ്പിച്ചു. "എന്റെ പൂർവ്വികരെപ്പോലെ, കോൺഗ്രസിന്റെ നയങ്ങളിലും തത്വങ്ങളിലും എനിക്ക് അചഞ്ചലമായ വിശ്വാസമുണ്ട്, ജീവിതകാലം മുഴുവൻ ഞാൻ അതിന്റെ അഭ്യുദയകാംക്ഷിയും പിന്തുണക്കാരനുമായി തുടരും. എന്റെ ജീവിതത്തിലെ അവസാന വോട്ടും കോൺഗ്രസിന് അനുകൂലമായിരിക്കും," അദ്ദേഹം എഴുതി.

advertisement

കുടുംബത്തിന്റെ പാർ‌ട്ടി ബന്ധം

പാർട്ടിയുമായുള്ള തന്റെ കുടുംബത്തിന്റെ ആഴത്തിലുള്ള ബന്ധം അഹമ്മദ് ഊന്നിപ്പറഞ്ഞു. "എന്റെ മുത്തച്ഛൻ, പരേതനായ അഹമ്മദ് ഗഫൂർ, 1937-ൽ കോൺഗ്രസ് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1948-ൽ അദ്ദേഹത്തിന്റെ മരണശേഷം, എന്റെ പിതാവ് ഷക്കൂർ അഹമ്മദ് 1952 മുതൽ 1977 വരെ അഞ്ച് തവണ കോൺഗ്രസ് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെടുകയും വിവിധ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു. 1981-ൽ അദ്ദേഹത്തിന്റെ മരണശേഷം, 1985 മുതൽ ഞാനും കോൺഗ്രസ് ടിക്കറ്റിൽ അഞ്ച് തവണ എംഎൽഎയും എംപിയുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്," അദ്ദേഹം കുറിച്ചു.

advertisement

'വോട്ടെടുപ്പിനെ ബാധിക്കാൻ ആഗ്രഹിച്ചില്ല'

നേരത്തെ തന്നെ രാജിവെക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും വോട്ടെടുപ്പ് പൂർത്തിയായ ശേഷമേ പ്രഖ്യാപിക്കാവൂ എന്ന് താൻ തീരുമാനിച്ചതായി അഹമ്മദ് പറഞ്ഞു. "പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവെക്കാൻ ഞാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു, എന്നാൽ വോട്ടെടുപ്പ് അവസാനിച്ച ശേഷമാണ് ഞാൻ ഇത് ഇന്ന് പ്രഖ്യാപിക്കുന്നത്. കാരണം, വോട്ടെടുപ്പിന് മുമ്പ് ഒരു തെറ്റായ സന്ദേശം പുറത്തുപോകാൻ ഞാൻ ആഗ്രഹിച്ചില്ല, മാത്രമല്ല, എന്നെക്കൊണ്ട് പാർട്ടിക്ക് അഞ്ച് വോട്ടുകൾ പോലും നഷ്ടമാകാനും ഞാൻ ആഗ്രഹിച്ചില്ല," അദ്ദേഹം വിശദീകരിച്ചു.

advertisement

ആരോഗ്യപരമായ കാരണങ്ങളാൽ പ്രചാരണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, പാർട്ടിയുടെ പ്രകടനത്തിൽ അഹമ്മദ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. "ആരോഗ്യപരമായ കാരണങ്ങളാൽ പ്രചാരണത്തിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും, ഇത്തവണ കോൺഗ്രസ് അതിന്റെ സീറ്റ് നില വർദ്ധിപ്പിക്കുമെന്നും ഞങ്ങളുടെ സഖ്യം ശക്തമായ സർക്കാർ രൂപീകരിക്കുമെന്നും ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.

കത്ത് അവസാനിപ്പിച്ചുകൊണ്ട് അഹമ്മദ് ഇങ്ങനെ രേഖപ്പെടുത്തി: "പാർട്ടിയിൽ നിലവിൽ അധികാരത്തിലുള്ള ചില വ്യക്തികളുമായി എനിക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, പാർട്ടിയുടെ നയങ്ങളിലും തത്വങ്ങളിലുമുള്ള എന്റെ വിശ്വാസം അചഞ്ചലമായി നിലനിൽക്കുന്നു. ഈ കത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള എന്റെ രാജിയായി കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു."

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Congress party has faced a setback immediately following the conclusion of the Bihar Assembly elections. Right after the polling ended, senior Congress leader and former state president Shakeel Ahmad announced his resignation from the party. Ahmad, a five-time MLA and MP, stated that he was leaving the party with a 'heavy heart,' though he maintained that his belief in the Congress's ideology and principles would never change.

മലയാളം വാർത്തകൾ/ വാർത്ത/India/
ബിഹാർ തിരഞ്ഞെടുപ്പിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് പാർട്ടി വിട്ടു
Open in App
Home
Video
Impact Shorts
Web Stories