അഴിമതിക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് സെന്തിൽ ബാലാജിയുടെ രാജി. 2013-ല്‍ എഐഎഡിഎംകെ നേതാവായിരുന്നപ്പോഴുള്ള കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരു വർഷത്തോളെ സെന്തിൽ ബാലാജി ജയിലിലായിരുന്നു. ഡിഎംകെയില്‍ ചേര്‍ന്ന ശേഷം എംകെ സ്റ്റാലിന്റെ വിശ്വസ്തനായ മന്ത്രിയായിരിക്കേയാണ് അറസ്റ്റും ജയിൽവാസവും ഉണ്ടായത്.
വനം മന്ത്രിയായിരുന്ന പൊന്മുടിയുടെ സമീപകാല പ്രസംഗങ്ങളാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ലൈംഗീക തൊഴിലാളികളെയും ഹൈന്ദവ ദൈവങ്ങളെയും അപമാനിച്ച സംഭവത്തിൽ പൊന്മുടിക്കെതിരെ കേസെടുത്തിരുന്നു.
സുപ്രീംകോടതി അഴിമതിക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പ് നല്‍കിയതോടെയാണ് സെന്തില്‍ ബാലാജി രാജിവെച്ചത്.അഴിമതിക്കേസില്‍ ജയിലിലായിരുന്ന സെന്തില്‍ ബാലാജി, മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം മാത്രമാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
advertisement
അതേസമയം സെന്തിൽ ബാലാജി വഹിച്ചിരുന്ന വൈദ്യുതി വകുപ്പ് മന്ത്രി ശിവശങ്കറിന് അനുവദിച്ചു. അതുപോലെ, സെന്തിൽ ബാലാജി കൈകാര്യം ചെയ്തിരുന്ന നിരോധന, എക്സൈസ് വകുപ്പ് മന്ത്രി മുത്തുസാമിക്ക് നൽകി. പൊൻമുടിയുടെ വകുപ്പുകൾ മന്ത്രി രാജകണ്ണപ്പന് അനുവദിച്ചു.
കൂടാതെ, മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട മനോ തങ്കരാജിനെ മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്തി. വകുപ്പിനെക്കുറിച്ച് മനോ തങ്കരാജിനെ പിന്നീട് അറിയിക്കുമെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന് ക്ഷീരവികസന വകുപ്പിന്റെ ചുമതല ലഭിക്കുമെന്നും റിപ്പോർട്ട്.