ഇതൊരു സംഘടിത കുറ്റകൃത്യമാണെന്നും വിഷയത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യന്‍ പട്ടാളക്കാരിലൊരാളായിരുന്ന മംഗള്‍പാണ്ഡെയുടെ കഥയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അക്കാലത്ത് തോക്കിന്‍ തിരകളെ പൊതിഞ്ഞിരിക്കുന്ന മൃഗക്കൊഴുപ്പ് കലര്‍ത്തിയ കടലാസ് കൊണ്ടുള്ള ആവരണം പട്ടാളക്കാര്‍ വായ കൊണ്ട് കടിച്ച് തുറക്കേണ്ടിയിരുന്നുവെന്നും എന്നാല്‍ മംഗള്‍ പാണ്ഡെ അതിന് തയ്യാറായില്ലെന്നും ശങ്കരാചാര്യര്‍ പറഞ്ഞു.
advertisement
'' അന്ന് മംഗള്‍ പാണ്ഡേയോട് മൃഗക്കൊഴുപ്പ് ചേര്‍ന്ന തോക്കിന്‍ തിരകള്‍ കടിച്ചുതുറക്കാന്‍ പറഞ്ഞു. എന്നാല്‍ അതിന്റെ പേരില്‍ രാജ്യത്തൊരു വിപ്ലവം തന്നെയുണ്ടായി. ഇന്ന് കോടിക്കണക്കിന് ഭക്തര്‍ അത്തരത്തിലൊന്ന് പ്രസാദമായി വാങ്ങുന്നു. ഇതൊരു നിസാരകാര്യമല്ല. ഹിന്ദുസമൂഹത്തെത്തന്നെ കബളിപ്പിക്കുകയാകയാണ്,'' അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ കാര്യമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംഭവം അങ്ങനെ മറക്കാന്‍ കഴിയില്ലെന്നും ഹിന്ദു സമൂഹത്തിനെതിരെയുള്ള സംഘടിത കുറ്റകൃത്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിച്ച് കര്‍ശന ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞതോടെയാണ് വിവാദം ആളിക്കത്തിയത്.
ചന്ദ്രബാബു നായിഡുവിന്റെ ആരോപണങ്ങള്‍ക്കെതിരേ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും രംഗത്തെത്തി. രാഷ്ട്രീയ നേട്ടത്തിനായി നായിഡു എത്രവേണമെങ്കിലും തരംതാഴുമെന്ന് അവര്‍ പ്രതികരിച്ചു
നായിഡുവിന്റെ ആരോപണങ്ങളെ തള്ളി ജഗന്‍ മോഹന്‍ റെഡ്ഡിയും രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കാനാണ് നായിഡു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതുകയും ചെയ്തു.
നായിഡുവിന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും അത് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുകയും തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കമേല്‍പ്പിക്കുകയും ചെയ്തുവെന്നും ജഗന്‍ വിമര്‍ശിച്ചു.