എന്‍സിപിക്ക് നീക്കിവെക്കുന്ന സീറ്റുകളില്‍ നിന്ന് ഒരു സീറ്റ് രാജു ഷെട്ടിയുടെ കര്‍ഷക സംഘടനയായ സ്വഭിമാനി ശേദ്കാരിക്ക് നല്‍കുമെന്ന് പവാര്‍ അറിയിച്ചു. ഇടതുപാര്‍ട്ടികള്‍ക്കുള്ള സീറ്റ് കോണ്‍ഗ്രസ് അവരുടെ അക്കൗണ്ടില്‍ നിന്നാകും നല്‍കുക. ഞങ്ങള്‍ രാജുഷെട്ടിയുമായും അദ്ദേഹത്തിന്റെ സംഘടനാ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഞങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഒരു സീറ്റ് അദ്ദേഹത്തിന് നല്‍കാനാണ് തീരുമാനമായതെന്നും അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം, രാജ് താക്കറേയുടെ നവനിര്‍മാണ്‍ സേനയുമായി സംഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ പവാര്‍ തള്ളിക്കളഞ്ഞു. എംഎന്‍എസുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണ്. താക്കറേ താനുമായോ തന്റെ പാര്‍ട്ടി നേതാക്കളുമായോ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. രാജ് താക്കറേയുമായി താന്‍ നടത്തിയ ചര്‍ച്ച തീര്‍ത്തും വ്യക്തിപരമാണെന്നും അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് എത്തിയതെന്നും പവാര്‍ കൂട്ടിച്ചേർത്തു.
