കമ്പ്യൂട്ടർ സ്മാർട്ട്ഫോൺ നിരീക്ഷണ ഉത്തരവ്; സ്റ്റേ ആവശ്യം സുപ്രീംകോടതി തള്ളി

Last Updated:
#എം. ഉണ്ണികൃഷ്ണൻ
ന്യൂഡൽഹി: കമ്പ്യൂട്ടറുകളും സ്മാർട് ഫോണുകളും നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഉത്തരവ് റദ്ദാക്കണം എന്നവശ്യപ്പെട്ടു നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന് കോടതി നോട്ടീസ് അയച്ചു. നടപടി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നു ചൂണ്ടിക്കാട്ടി ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹർജി നൽകിയത്.
കമ്പ്യൂട്ടറുകളും സ്മാർട് ഫോണുകളും നിരീക്ഷിക്കാനായി 10 അന്വേഷണ ഏജൻസികളെ ചുമതലപ്പെടുത്തിയ കേന്ദ്ര സർകാർ ഉത്തരവ് വൻ വിവാദമായിരുന്നു. സ്വകാര്യത മൗലിക അവകാശമായ രാജ്യത്തു ജനാധിപത്യ വിരുദ്ധമായ ഇത്തരം ഉത്തരവുകൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ. കേസ് തീർപ്പാകുന്നത് വരെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്ര സർകാറിന്റെ വിശദീകരണം കേൾക്കാതെ സ്റ്റേ ആവശ്യം പരിഗണിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹർജിയിൽ സർക്കാരിന് കോടതി നോട്ടീസ് അയച്ചു. 4 ആഴ്ചകകം മറുപടി നൽകാനാണ് നിർദേശം.
advertisement
സിബിഐ, ഐബി, റോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികൾക്കാണ് നിരീക്ഷണ അധികാരം. കമ്പ്യൂട്ടർ ഉടമസ്ഥരും സേവന ദാതാക്കളും ഏജൻസികൾക്ക് എല്ലാ സഹായവും നൽകണം. ഇല്ലെങ്കിൽ ഏഴുവർഷം തടവും പിഴയുമാണ് ശിക്ഷ. യുപിഎ ഭരണകാലത്ത് കൊണ്ടു വന്ന ഐടി നിയമപ്രകാരം ഉള്ള അനുമതി ഏതൊക്കെ ഏജൻസികൾക്കെന്ന് വ്യക്തമാക്കുക മാത്രമാണ് ഉത്തരവിലൂടെ ചെയ്തതെന്നാണ് സർക്കാർ വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/India/
കമ്പ്യൂട്ടർ സ്മാർട്ട്ഫോൺ നിരീക്ഷണ ഉത്തരവ്; സ്റ്റേ ആവശ്യം സുപ്രീംകോടതി തള്ളി
Next Article
advertisement
കേസുകളുടെ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുത്; ഡിജിപിയുടെ കർശന നിർദേശം
കേസുകളുടെ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുത്; ഡിജിപിയുടെ കർശന നിർദേശം
  • കേസുകളുടെ അന്വേഷണ വിവരങ്ങളും പ്രതികളുടെ കുറ്റസമ്മത മൊഴികളും മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന് ഡിജിപി.

  • അന്വേഷണ പുരോഗതിയുടെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തരുതെന്ന് ഡിജിപി സർക്കുലറിൽ നിർദേശിച്ചു.

  • നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഡിജിപി സർക്കുലറിൽ മുന്നറിയിപ്പ് നൽകി.

View All
advertisement