ഇത്തരം സ്ഥാപനങ്ങളുടെ ഏതെങ്കിലും പ്രഖ്യാപനമോ തീരുമാനമോ ലേബല്‍ ചെയ്തിരിക്കുന്ന ഏത് പേരിലായാലും ആരെയും ബാധിക്കില്ലെന്നും നിര്‍ബന്ധിത നടപടിയിലൂടെ അത് നടപ്പാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമരായ സുധാന്‍ഷു ധൂലിയ, അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം.
ഇത്തരം ബോഡികളുടെ പ്രഖ്യാപനങ്ങള്‍ നിയമപരമായ സൂക്ഷ്മ പരിശോധന നേരിടാതിരിക്കാനുള്ള ഒരു മാര്‍ഗ്ഗം ബാധിക്കപ്പെട്ട കക്ഷികള്‍ ഈ തീരുമാനങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അപ്പോഴും ഇത്തരം തീരുമാനങ്ങള്‍ക്ക് ബാധിക്കപ്പെട്ട കക്ഷികള്‍ക്കിടയില്‍ മാത്രമേ സാധുതയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
advertisement
2018 ഓഗസ്റ്റ് മൂന്നിലെ അലഹലബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട് ഷാജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് മുസ്ലീം യുവാവ് കാസി കോടതിയിലും (ദാറുല്‍ കാജ) കാജിയത്ത് കോടതിയിലും ആദ്യം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പിന്നീട് കേസ് കുടുംബ കോടതിയില്‍ എത്തിയപ്പോള്‍ രണ്ട് മക്കള്‍ക്കായി കുടുംബ കോടതി അനുവദിച്ചത് 2,500 രൂപയാണ്. സ്ത്രീക്ക് ജീവനാംശം നിഷേധിക്കുകയും ചെയ്തുകൊണ്ടുള്ളതായിരുന്നു കുടുംബ കോടതി വിധി. കാസി കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പ് കരാര്‍ അടിസ്ഥാനമാക്കിയാണ് കുടുംബ കോടതി വിധി പുറപ്പെടുവിച്ചത്.
എന്നാല്‍, ഇതിനെ ചോദ്യംചെയ്തുകൊണ്ടാണ് അവര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ജീവനാംശം നല്‍കേണ്ടതില്ലെന്ന കുടുംബ കോടതിയുടെ തീരുമാനം അംഗീകരിച്ച അലഹബാദ് ഹൈകോടതി ഉത്തരവ് പുനഃപരിശോധിക്കാനുള്ള ഹര്‍ജി തള്ളുകയും ചെയ്തു. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
2002 സെപ്റ്റംബര്‍ 24-ന് മുസ്ലീം ആചാരപ്രകാരമാണ് ഇരുവരുടെയും വിവാഹം നടന്നത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.
കുടുംബ കോടതി വിധിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. 50,000 രൂപയും മോട്ടോര്‍സൈക്കിളും വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍ ഭര്‍ത്താവ് സ്ത്രീയെ ഉപദ്രവിച്ചതായും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് രണ്ടാം വിവാഹം ആയതിനാല്‍ സ്ത്രീധനം ആവശ്യപ്പെടാന്‍ ഒരു സാധ്യതയില്ലെന്നായിരുന്നു കുടുംബ കോടതിയുടെ കണ്ടെത്തല്‍. കുടുംബ കോടതിയുടെ ഇത്തരം നിരീക്ഷണങ്ങള്‍ നിയമത്തിന്റെ കാനോനുകള്‍ക്ക് അജ്ഞാതമാണെന്നും വെറും അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. സമൂഹത്തിന് ധാര്‍മ്മികതയെ കുറിച്ച് പറഞ്ഞുകൊടുക്കാനുള്ള സ്ഥാപനമല്ല കോടതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്ത്രീധനം ആവശ്യപ്പെടാതെയാണ് ഇരുവരുടെയും രണ്ടാം വിവാഹമെന്ന് കുടുംബ കോടതിക്ക് അനുമാനിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. 2005-ല്‍ നല്‍കിയ ഒത്തുതീര്‍പ്പ് കരാര്‍ അടിസ്ഥാനമാക്കി അപ്പീല്‍ നല്‍കിയ വ്യക്തിയുടെ സ്വഭാവമാണ് ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന കുടുംബ കോടതിയുടെ വാദത്തെയും ബെഞ്ച് എതിര്‍ത്തു. ഒത്തുതീര്‍പ്പ് രേഖയില്‍ കക്ഷിക്കാരി ഇത്തരമൊരു തെറ്റ് സമ്മിതിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2005-ലാണ് ആദ്യം വിവാഹമോചന കേസ് നല്‍കിയത്. ഇത് ഒത്തുതീര്‍പ്പ് രേഖയുടെ അടിസ്ഥാനത്തില്‍ തള്ളുകയായിരുന്നു. എന്നാല്‍, ഈ രേഖയിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി സ്ത്രീക്ക് ജീവനാംശം നിഷേധിക്കാനാകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. ഏത് തീയതി മുതല്‍ ജീവനാംശം നല്‍കുമെന്നും കോടതി ചോദിച്ചു. കുടുംബ കോടതി ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതലുള്ള ജീവനാംശം സ്ത്രീക്ക് നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
വിവാഹോമചന കേസുകളില്‍ ഭാര്യയെയും കുട്ടികളെയും ദാരിദ്ര്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ നടപ്പാക്കിയ സംവിധാനമാണ് ജീവനാംശം അനുവദിക്കുന്നതിനുള്ള നിയമമെന്നും നടപടികളിലെ കാലതാമസം കാരണം അപേക്ഷകന് ഇതിന്റെ പ്രയോജനം വൈകിപ്പിക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.