"ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിനായി ആവേശത്തോടെ പോരാടുക. എന്നാൽ അത് അവസാനിച്ചുകഴിഞ്ഞാൽ എല്ലാവരും സേവിക്കാൻ പ്രതിജ്ഞാബദ്ധരായ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കുക," തരൂർ എക്സിൽ എഴുതി.
അടുത്തിടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ പുകഴ്തി തരൂർ സംസാരിച്ചിരുന്നു. സന്ദീപ് ദീക്ഷിത്, സുപ്രിയ ശ്രീനേറ്റ് തുടങ്ങിയ മുതിർന്ന നേതാക്കൾ പരസ്യമായി അദ്ദേഹത്തിന്റെ പ്രശംസയെ ചോദ്യം ചെയ്തു മുന്നോട്ട് വരികയും ചെയ്തിരുന്നു.ഇതിനുള്ള ന്യായീകരണം കൂടിയാണ് തരൂര്‍ മുന്‍പോട്ട് വയ്ക്കുന്നത്.
advertisement
ആഴ്ചകൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമായിരുന്നു ട്രംപ്- മംദാനി കൂടിക്കാഴ്ച. ജനങ്ങളുടെ വിധി വ്യക്തമായപ്പോൾ, രാഷ്ട്രീയ എതിരാളികൾ ശത്രുത മാറ്റിവെച്ച ഈ മാറ്റമാണ് ഇന്ത്യക്ക് പഠിക്കാവുന്ന ഒരു ഉദാഹരണമായി തരൂർ ചൂണ്ടിക്കാണിച്ചത്.
