ഇതും വായിക്കുക: Bihar Election Results 2025 Live Updates: ബിഹാറിൽ 200 കടന്ന് എൻഡിഎ ലീഡ് നില; BJPയുടെ ലീഡ് 90 സീറ്റുകളിൽ
ബിഹാറിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഒടുവിലത്തെ ലീഡ് നില അനുസരിച്ച് 4 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. ബിജെപിക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണത്തിൻറെ മുനയൊടിക്കുന്നത് കൂടിയാണ് ബിഹാറിലെ ലീഡ് നില. സംഘടനാ ദൗർബല്യവും പ്രാദേശിക നേതൃത്വത്തിന്റെ അഭാവവും പരാജയത്തിൻറെ ആഴം കൂട്ടിയെന്നാണ് വിലയിരുത്തൽ. 2015ൽ മഹാസഖ്യത്തിന്റെ ഭാഗമായി 41ൽ സീറ്റിൽ മത്സരിച്ച കോൺഗ്രസ് 27 സീറ്റിലായിരുന്നു ജയിച്ചത്. 2020ൽ വാശിപിടിച്ച് 70 സീറ്റിൽ മത്സരിച്ചപ്പോൾ, ലഭിച്ചതാകട്ടെ 19 സീറ്റ്. ഇക്കുറി കുറച്ച് വിട്ടുവീഴ്ച ചെയ്ത് 61 സീറ്റിലായിരുന്നു പോരാട്ടം. എന്നാൽ മുൻ വർഷത്തേക്കാൾ താഴേക്ക് പോയി.
advertisement
ഇതും വായിക്കുക: നിതീഷ് കുമാർ: തിരിച്ചടികളെ ഊർജമാക്കുന്ന അതിജീവനത്തിന്റെ ആചാര്യൻ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് പത്താം തവണ
ബിഹാറിന്റെ തെരുവുകളിലൂടെ രാഹുൽ നടത്തിയ ജൻ അധികാർ യാത്രയിൽ കണ്ട ജനപങ്കാളിത്തത്തം വോട്ടായി മാറിയില്ല. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആക്രമണം വോട്ടായി മാറുമെന്ന കണക്കൂകൂട്ടലും പിഴച്ചു. ആർജെഡി ഉൾപ്പെടെ മഹാസഖ്യത്തിലെ മറ്റു പാർട്ടികളും ഏറ്റെടുക്കാതെ ആയതോടെ വോട്ട് ചോരി രാഹുലിൻറേയും കോൺഗ്രസിൻറേയും മാത്രം ആയുധമായി മാറി.
