TRENDING:

രാജീവ് ഗാന്ധിയുടെ 78ാം ജന്മവാർഷിക ദിനം; മുൻ പ്രധാനമന്ത്രിയുടെ പൈലറ്റ് ലൈസൻസ് പങ്കുവെച്ച് ശശി തരൂർ

Last Updated:

പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഒരു പ്രൊഫഷണൽ പൈലറ്റ് കൂടിയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാർഷികത്തിൽ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. രാജീവ് ഗാന്ധിയുടെ സ്വകാര്യ പൈലറ്റ് ലൈസൻസിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ശശി തരൂർ എംപി ഓര്‍മകുറിപ്പ് പങ്കുവെച്ചത്.‌ ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി ഒരു പ്രൊഫഷണൽ പൈലറ്റ് കൂടിയായിരുന്നു.
advertisement

ചിത്രം പങ്കുവെച്ചുകൊണ്ട് തിരുവനന്തപുരം എംപി എഴുതിയത് ഇങ്ങനെ- “ 78-ാം ജന്മദിനം രാജീവ് ഗാന്ധി എന്തായിരിക്കുമെന്ന് ഓർത്തുപോകുകയാണ്. അദ്ദേഹം രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചു, പക്ഷേ യാത്രാ മധ്യേ ഞങ്ങളിൽ നിന്ന് ക്രൂരമായി തട്ടിയെടുക്കപ്പെട്ടു''.

Also Read- സൈനികരുടെ ട്രങ്ക് പെട്ടികൾ ഇനി ഓർമ; ട്രോളി ബാ​ഗുകൾ പകരമെത്തും

ലൈസൻസിൽ രാജീവ് ഗാന്ധിയുടെ ഫോട്ടോയും അദ്ദേഹത്തിന്റെ മുഴുവൻ പേരുമുൾപ്പെടെയുള്ള വിശദാംശങ്ങളും മുദ്രണം ചെയ്തിട്ടുണ്ട്. രാജീവരത്ന ഗാന്ധി; വിലാസം- സഫ്ദർജംഗ് റോഡ്, ന്യൂഡൽഹി; ദേശീയത, ഇന്ത്യൻ; ജനനത്തീയതി, 1944 ഓഗസ്റ്റ് 20; ജനന സ്ഥലം, ബോംബെ എന്നിങ്ങനെയുള്ള വിശദാംശങ്ങളും ലൈസൻസിൽ കാണാം.

Also Read- ഇനി സ്ത്രീകളെ തുറിച്ചു നോക്കിയാൽ കേസ്; മോട്ടോർ വാഹനനിയമം പുതുക്കി തമിഴ്നാട്

ഈ വർഷം ഓഗസ്റ്റ് 20 രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാർഷികമാണ്. 1944 ൽ ജനിച്ച രാജീവ് ഗാന്ധി ദീർഘകാലം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയും സഹോദരൻ സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ മരിച്ചതിനെ തുടർന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുകയുമായിരുന്നു. അമ്മയും അന്നത്തെ പ്രധാനമന്ത്രിയും ആയിരുന്ന ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനു ശേഷം, 1984 ഒക്ടോബർ 31ന് നാൽപതാം വയസ്സിൽ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1991 ൽ എൽടിടിഇ ഭീകരർ അദ്ദേഹത്തെ വധിച്ചു. മരണാനന്തരം 1991ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി രാജ്യം ആദരിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
രാജീവ് ഗാന്ധിയുടെ 78ാം ജന്മവാർഷിക ദിനം; മുൻ പ്രധാനമന്ത്രിയുടെ പൈലറ്റ് ലൈസൻസ് പങ്കുവെച്ച് ശശി തരൂർ
Open in App
Home
Video
Impact Shorts
Web Stories