കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂർ എംപി. രാഹുൽ ഗാന്ധിയേയും ശശി തരൂരിനേയും താരതമ്യംചെയ്തുകൊണ്ടുള്ള ഒരു എക്സ് പോസ്റ്റാണ് ശശി തരൂർ എംപി റീ ട്വീറ്റ് ചെയ്ത് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധിയും തരൂരും കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുവെന്ന പറയുന്ന എക്സ് പോസ്റ്റാണ് തരൂർ വീണ്ടും ഷെയർ ചെയ്തിരിക്കുന്നത്.
advertisement
ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്നം അവരുടെ സഹവർത്തിത്വമല്ല. ഇതിനെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാത്തതാണ് കോൺഗ്രസ് നേരിടുന്ന പ്രശ്നമന്നും പോസ്റ്റിൽ പറയുന്നു. @CivitasSameer എന്ന എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ആണ് തരൂർ പങ്കുവെച്ചത്.
'ചിന്തനീയമായ വിശകലനത്തിന് നന്ദി. പാർട്ടിയിൽ എപ്പോഴും ഒന്നിലധികം പ്രവണതകൾ ഉണ്ടായിട്ടുണ്ട്; നിങ്ങളുടെ നിരീക്ഷണം ന്യായവും നിലവിലെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ധാരണയെ പ്രതിഫലിപ്പിക്കുന്നതുമാണ്.' എന്ന കുറിപ്പോടെയാണ് തരൂർ പോസ്റ്റ് വീണ്ടും പങ്കുവച്ചത്.
കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുന്നതാണ് പങ്കുവെക്കപ്പെട്ട എക്സ് പോസ്റ്റ്.90കളിൽ പുതിയ കാഴ്ചപ്പാട് കൊണ്ടുവരണമെന്ന സമീപനമായിരുന്നു കോൺഗ്രസിനെന്നും രാഹുൽ ഗാന്ധി നേതൃത്വത്തിൽ വന്നതിനുശേഷം കോൺഗ്രസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും പോസ്റ്റിൽ പറയുന്നു. എല്ലാത്തിനേയും എതിര്‍ക്കുക എന്നതായി കോണ്‍ഗ്രസിന്റെ സ്വഭാവം.പാവങ്ങളുടെ രക്ഷകരാകാൻ വന്ന കോൺഗ്രസ് ബിജെപിക്കു മുന്നിൽ പരാജയപ്പെട്ടെന്നുംപാവങ്ങളുടെ മിശിഹ ആകാൻ നോക്കിയ കോൺഗ്രസ് ബിജെപിക്കു മുന്നിൽ പരാജയപ്പെട്ടെന്നും. ബൽ നയങ്ങൾ മുന്നോട്ടുവയ്ക്കുന്ന തരൂരിനെപ്പോലുള്ളവരെ കോൺഗ്ര്സ് ഒതുക്കുകയാണെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.
