TRENDING:

രാജ്യത്തെ കോവിഡ് വ്യാപനത്തിന് കാരണം 'നമസ്തേ ട്രംപ്' ചടങ്ങ്: ഗുരുതര ആരോപണവുമായി ശിവസേന നേതാവ്

Last Updated:

വ്യക്തമായ ആസൂത്രണമില്ലാതെയാണ് രാജ്യത്ത് ലോക്ക് ഡൗൺ നടപ്പിലാക്കിയതെന്ന വിമർശനവും ശിവസേന നേതാവ് ഉന്നയിക്കുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: പതിനായിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ 'നമസ്തേ ട്രംപ്'ചടങ്ങാണ് ഉത്തരേന്ത്യയിൽ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന ആരോപണവുമായി ശിവസേന നേതാവ്. എംപി കൂടിയായ സഞ്ജയ് റൗത്താണ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
advertisement

രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ പ്രാരംഭഘട്ടത്തിലായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനം. ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച വലിയ ചടങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്തിരുന്നു എന്നാണ് കണക്ക്. ഇതാണ് രാജ്യത്ത് കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നാണ് ശിവസേന എംപിയുടെ ആരോപണം.

യുഎസ് പ്രസിഡന്‍റിനെ വരവേൽക്കാൻ അഹമ്മദാബാദിൽ സംഘടിപ്പിച്ച പൊതുചടങ്ങാണ് ഗുജറാത്തിൽ കൊറോണ വൈറസ് വ്യാപനത്തിന് ഇടയാക്കിയത്. ഇത് പിന്നാലെ ഡൽഹിയിലേക്കും മുംബൈയിലേക്ക് വ്യാപിച്ചു. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികൾ മുംബൈയും ഡൽഹിയും സന്ദർശിച്ചിരുന്നതും രോഗവ്യാപനത്തിന് ആക്കം കൂട്ടിയെന്നാണ് ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിൽ സഞ്ജയ് ആരോപിക്കുന്നത്.

advertisement

TRENDING:മുൻകരുതൽ പ്രധാനം; ഇപ്പോൾ വേണ്ടത് സാമ്പത്തിക നില വീണ്ടെടുക്കൽ: പ്രധാനമന്ത്രി [NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]'നിശബ്ദതയും കുറ്റകൃത്യമാണ്'; ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ നെറ്റ്ഫ്ലിക്സ് [NEWS]

advertisement

'യുഎസ് പ്രസിഡന്‍റിനെ വരവേൽക്കാൻ ആയിരക്കണക്കിന് ആളുകളെ ഒരുമിച്ച് ചേർത്ത് നടത്തിയ പൊതുസമ്മേളനമാണ് രാജ്യത്ത് കൊറോണ വ്യാപനത്തിന് ഇടയാക്കിയതെന്ന കാര്യം തള്ളിക്കളയാനാവില്ല.. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികൾ മുംബൈയും ഡൽഹിയും സന്ദർശിച്ചിരുന്നു.. ഇതും വൈറസ് വ്യാപനത്തിന് ഇടയാക്കി' എന്നാണ് ലേഖനത്തിൽ പറയുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് അഹമ്മദാബാദിൽ ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നിച്ച് റോഡ് ഷോ നടത്തിയത്. ആയിരക്കണക്കിന് ആളുകളാണ് ഇതിൽ പങ്കെടുത്തത്. ഇതിന് ശേഷം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ കീഴിലുള്ള മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ഇരു നേതാക്കളും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഒരുലക്ഷത്തിലധികം പേർ ആ ചടങ്ങിൽ പങ്കെടുത്തുവെന്നാണ് കണക്കുകൾ. ഇത് ചൂണ്ടിക്കാട്ടിയാണ് ശിവസേന എംപിയുടെ വിമർശനം.

advertisement

വ്യക്തമായ ആസൂത്രണമില്ലാതെയാണ് രാജ്യത്ത് ലോക്ക് ഡൗൺ നടപ്പിലാക്കിയതെന്ന വിമർശനവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. 'ഒരു ആസൂത്രണവും കൂടാതെ ലോക്ക് ഡൗൺ നടപ്പാക്കി എന്നാൽ ഇപ്പോൾ നിയന്ത്രണങ്ങൾ എടുത്തുമാറ്റാനുള്ള ചുമതല സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.. ' എന്നാണ് വിമര്‍ശനം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യത്തെ കോവിഡ് വ്യാപനത്തിന് കാരണം 'നമസ്തേ ട്രംപ്' ചടങ്ങ്: ഗുരുതര ആരോപണവുമായി ശിവസേന നേതാവ്
Open in App
Home
Video
Impact Shorts
Web Stories