അമേരിക്കയിൽ പൊലീസ് അതിക്രമത്തിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നു. അമേരിക്കയിൽ മാത്രമല്ല, ലോകത്തെമ്പാടും #BlackLivesMatter പ്രതിഷേധം അലയടിക്കുകയാണ്.
പ്രതിഷേധത്തിന് പിന്തുണയുമായി നെറ്റ്ഫ്ലിക്സും രംഗത്തെത്തി. നിശബ്ദതയും കുറ്റകൃത്യമാണ് എന്നാണ് വിഷയത്തിൽ നെറ്റ്ഫ്ലിക്സിന്റെ ട്വീറ്റ്. തങ്ങളുടെ കറുത്ത വർഗക്കാരായ അംഗങ്ങളോടും ജീവനക്കാരോടും വീഡിയോ ക്രിയേറ്റർമാരോടും കടമയുണ്ടെന്നും നെറ്റ്ഫ്ലിക്സ് ട്വീറ്റിൽ പറയുന്നു.
To be silent is to be complicit.
Black lives matter.
We have a platform, and we have a duty to our Black members, employees, creators and talent to speak up.
വന്‍ പ്രതിഷേധമാണ് മിനിയാപോളിസിലും മറ്റു നഗരങ്ങളിലും കൊലപാതകത്തെ തുടർന്ന് നടന്നത്. പ്രതിഷേധക്കാര്‍ പൊലിസ് സ്റ്റേഷന്‍ കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ കവര്‍ച്ചക്കാരെന്നായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്ഷേപിച്ചത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.