അക്രമിയെ കസ്റ്റഡിയിലെടുത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ക്ഷേത്രത്തിലെ വിഗ്രഹം തകർത്തതുമായി ബന്ധപ്പെട്ടു പ്രതിഷേധം നടക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽനിന്ന് വെടിയുതിർക്കുകയായിരുന്നു. 30 എംഎം പിസ്റ്റൾ ഉപയോഗിച്ചാണ് വെടിവച്ചതെന്നു പൊലീസ് അറിയിച്ചു.
സുധീർ സൂരിക്ക് ഒന്നിലേറെ വെടിയുണ്ടകളേറ്റതായി അമൃത്സർ പൊലീസ് കമ്മീഷണർ അരുണ്‍പാൽ സിങ് പറഞ്ഞു. ''3.30- 4 മണിയോടെയാണ് ഇതു സംബന്ധിച്ച വിവരം ലഭിക്കുന്നത്. അക്രമിയെ അറസ്റ്റ് ചെയ്തു. വെടിവെക്കാനുപയോഗിച്ച തോക്ക് കണ്ടെടുത്തു. അന്വേഷണത്തിന് ശേഷമേ മറ്റ് വിശദാംശങ്ങൾ ലഭ്യമാകൂ'' - അദ്ദേഹം പറഞ്ഞു.
അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണെന്ന് കോൺഗ്രസ് എം പി മനീഷ് തിവാരി പ്രതികരിച്ചു. ഉത്തരവാദികളായവരെ ഉടനടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം സൂരിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്ന നാല് പ്രതികളെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. “ബബ്ബർ ഖൽസയുടെ അന്താരാഷ്ട്ര നേതാവായ ഹർവിന്ദർ റിൻഡയാണ് കൊലയാളികളെ അയച്ചത്. പാകിസ്ഥാനിൽ ഐഎസ്‌ഐ പിന്തുണയുള്ള ഖാലിസ്ഥാൻ ഭീകരനാണ് റിൻഡ," പോലീസ് പറഞ്ഞു.
