TRENDING:

'ഗോലി മാരോ' പോലുള്ള പരാമർശങ്ങൾ ഒഴിവാക്കേണ്ടിയിരുന്നു; ഡൽഹിയിലെ തോൽവിക്ക് ശേഷം അമിത് ഷാ

Last Updated:

ഗോലിമാരോ, ഇന്ത്യ- പാകിസ്ഥാന്‍ മത്സരം തുടങ്ങിയ പരാമര്‍ശങ്ങള്‍ ബിജെപി നേതാക്കൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ആദ്യമായി പരസ്യപ്രതികരണവുമായി കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ. ഗോലിമാരോ പോലുള്ള പ്രാചരണം ഡൽഹിയില്‍ ബിജെപിക്ക് തിരിച്ചടിയായി. ഗോലിമാരോ, ഇന്ത്യ- പാകിസ്ഥാന്‍ മത്സരം തുടങ്ങിയ പരാമര്‍ശങ്ങള്‍ ബിജെപി നേതാക്കൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കൾ നടത്തിയ പരാമർശങ്ങൾ തിരിച്ചടിക്ക് കാരണമായെന്നും അമിത് ഷാ പറഞ്ഞു.
advertisement

ആകെയുള്ള 70 സീറ്റുകളിൽ ആം ആദ്മി പാർട്ടി 62 സീറ്റുകളിൽ വിജയിച്ചു. മൂന്നാം തവണയും മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി എട്ടിന് ഡൽഹിയിലെ റിതാലയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആക്ഷേപകരമായ പരാമർശം നടത്തിയതിന്റെ ക്യാമറാ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവർ എന്ന് കൈയടിച്ചുകൊണ്ട് മന്ത്രി പറയുന്നതും സദസ്സിൽ നിന്ന് അവർ എല്ലാവരെയും വെടി വയ്ക്കൂ എന്ന് തിരിച്ചുപറയുന്നതയുമാണ് വീഡിയോയിലുള്ളത്.

Also Read- പട്ടേൽ ക്യാബിനറ്റിൽ വരുന്നത് നെഹ്റു ആഗ്രഹിച്ചിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ

advertisement

ബിജെപി സ്ഥാനാർഥിയായിരുന്ന കപിൽ മിശ്രയാണ് ഡൽഹി തെരഞ്ഞെടുപ്പിനെ ഇന്ത്യ- പാകിസ്ഥാൻ മത്സരമാണെന്ന് വിശേഷിപ്പിച്ചത്. ട്വിറ്ററിലെ വിവാദ പരാമർശത്തിന് പിന്നാലെ ഡൽഹി പൊലീസ് അദ്ദേഹത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
'ഗോലി മാരോ' പോലുള്ള പരാമർശങ്ങൾ ഒഴിവാക്കേണ്ടിയിരുന്നു; ഡൽഹിയിലെ തോൽവിക്ക് ശേഷം അമിത് ഷാ
Open in App
Home
Video
Impact Shorts
Web Stories