വല്ലഭായി പട്ടേൽ ക്യാബിനറ്റിൽ വരുന്നത് നെഹ്റു ആഗ്രഹിച്ചിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ; മറുപടിയുമായി ജയറാം രമേശും രാമചന്ദ്ര ഗുഹയും
- Published by:Rajesh V
- news18-malayalam
Last Updated:
‘1947ലെ മന്ത്രിസഭയില്‍ പട്ടേലെന്ന ശക്തനായ വ്യക്തിത്വം ഒരു കാരണവശാലും മന്ത്രിയായി ഉണ്ടാവരുതെന്ന ആഗ്രഹമായിരുന്നു നെഹ്രുവിന്റേത്. അതിനാല്‍ തന്നെ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടവിഷയമാണിത്.’ കേന്ദ്ര വിദേശകാര്യമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ മന്ത്രിസഭയില്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേലുണ്ടാവരുതെന്ന് നെഹ്‌റു ശക്തമായി ആഗ്രഹിച്ചിരുന്നുവെന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവനക്ക് പിന്നാലെ ട്വിറ്റർ യുദ്ധം. ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറിയായിരുന്ന വി പി മേനോന്റെ ജീവചരിത്രത്തിലെ വാക്കുകളാണ് ഒരു ചടങ്ങിൽ മന്ത്രി ജയശങ്കർ എടുത്ത് പറഞ്ഞത്. എന്നാൽ ഇതിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ജയറാം രമേശും പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹയും രംഗത്തെത്തി.
1947ൽ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ജവഹർലാൽ നെഹ്റു സർദാർ വല്ലഭായി പട്ടേലിന് എഴുതിയ കത്തിന്റെ സ്ക്രീൻഷോട്ടാണ് ഇരുവരും ട്വീറ്റ് ചെയ്തത്. ക്യാബിനറ്റിന്റെ നെടുംതൂണാണെന്നാണ് കത്തിൽ നെഹ്റു പട്ടേലിനെ വിശേഷിപ്പിക്കുന്നത്.
Also Read- ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ ഇനി ബ്രിട്ടീഷ് ധനമന്ത്രി
Released an absorbing biography of VP Menon by @narayani_basu. Sharp contrast between Patel's Menon and Nehru's Menon. Much awaited justice done to a truly historical figure. pic.twitter.com/SrCBMtuEMx
— Dr. S. Jaishankar (@DrSJaishankar) February 12, 2020
advertisement
‘1947ലെ മന്ത്രിസഭയില്‍ പട്ടേലെന്ന ശക്തനായ വ്യക്തിത്വം ഒരു കാരണവശാലും മന്ത്രിയായി ഉണ്ടാവരുതെന്ന ആഗ്രഹമായിരുന്നു നെഹ്രുവിന്റേത്. അതിനാല്‍ തന്നെ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടവിഷയമാണിത്.’ കേന്ദ്ര വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ചരിത്രപുരുഷനോട് കാണിച്ച അവഗണനക്ക് കാലം ഏറ്റവും അധികം കാത്തിരുന്ന നീതിയാണ് ഈ ജീവചരിത്ര പ്രകാശനത്തിലൂടെ പുറത്തുവന്നതെന്ന് ജയശങ്കര്‍ പറഞ്ഞു. ഈ പുസ്തകത്തിലൂടെ പട്ടേലിന്റെ മേനോനും നെഹ്‌റുവിന്റെ മേനോനും തമ്മിലുള്ള കൃത്യമായ വ്യത്യാസം തുറന്നുകാട്ടപ്പെടുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
advertisement
The letter of 1 August where Nehru invites Patel to join the first Cabinet of free India, calling him the “strongest pillar” of that Cabinet. Can someone show this to @DrSJaishankar please? pic.twitter.com/N6m1mOr7SF
— Ramachandra Guha (@Ram_Guha) February 13, 2020
advertisement
‘ സര്‍ദാര്‍ പട്ടേലിന്റെ മരണത്തോടെ അദ്ദേഹത്തെ തമസ്‌ക്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടത്തിയത്. എനിക്കതറിയാം, കാരണം ഞാന്‍ അത് കണ്ടിട്ടുണ്ട്.ചിലപ്പോഴൊക്കെ ഞാന്‍ സ്വയം ഇരയായിട്ടുമുണ്ട്’ വി.പി.മേനോന്‍ തന്റെ ജീവിതാനുഭവം നമുക്ക് മുന്നില്‍ തുറന്നിടുന്നു്,’ ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 13, 2020 7:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വല്ലഭായി പട്ടേൽ ക്യാബിനറ്റിൽ വരുന്നത് നെഹ്റു ആഗ്രഹിച്ചിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ; മറുപടിയുമായി ജയറാം രമേശും രാമചന്ദ്ര ഗുഹയും