TRENDING:

സിക്കിമിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികർക്ക് വീരമൃത്യു ; നാലുപേർക്ക് പരിക്ക്

Last Updated:

മലയിടുക്കിലെ ചെരിവിൽ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗാങ്‌ടോക്ക്: സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരിച്ചു. വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
advertisement

ചാറ്റൻ മേഖലയിൽ നിന്ന് തംഗുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന് സൈനികവാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. മലയിടുക്കിലെ ചെരിവിൽ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നും പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് വിവരം.

സൈനികരുടെ വിയോഗത്തിൽ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

ബിജെപി വക്താവ് ജയ്വീർ ഷെർഗിലും ദാരുണമായ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. “വടക്കൻ സിക്കിമിൽ വാഹനാപകടത്തിൽ 16 സൈനികർ മരിച്ച വാർത്ത കേട്ടതിൽ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു, ”അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

advertisement

നഷ്ടത്തിന്റെ ഈ വേളയിൽ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നതായി ഇന്ത്യൻ സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

മാതൃരാജ്യത്തിനായുള്ള അവരുടെ പ്രതിബദ്ധതയ്ക്കും ത്യാഗത്തിനും രാജ്യം മുഴുവൻ നന്ദിയുള്ളവരാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ട്വീറ്റ് ചെയ്തു. ”മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.”

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ട്വീറ്റ് – “നമ്മുടെ വീരസൈനികരുടെ കുടുംബങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു.”

advertisement

English Summary: At least 16 Army personnel lost their lives in an ill-fated accident on Friday, after a three-vehicle convoy lost control and skidded off the road during a sharp turn in north Sikkim’s Zema area. The convoy was coming from Chatten in the morning and was headed toward Thangu. While crossing the Mangan district, the vehicle skidded down a steep slope while negotiating a sharp turn.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
സിക്കിമിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികർക്ക് വീരമൃത്യു ; നാലുപേർക്ക് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories