പുലർച്ചെ 1:30 ഓടെ ആരംഭിച്ച വെള്ളപ്പൊക്കം ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതാണ് കൂടുതൽ രൂക്ഷമാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികൾ സിക്കിമിന്റെ വിവിധ മേഖലകളിൽ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് അറിയിച്ചു.
സിക്കിമിലെ ലൊനാക് തടാകത്തിൽ 65 ശതമാനം ജലമായിരുന്നു ഉണ്ടായിരുന്നത്. മേഘസ്ഫോടനത്തെത്തുടർന്ന് ജലാശയം കവിഞ്ഞൊഴുകാനും ടീസ്റ്റ നദിയിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമായി.
ടീസ്റ്റ സ്റ്റേജ് 3 ഡാമിന്റെ നിര്‍മാണത്തിനെത്തിയ തൊഴിലാളികളും കുടുങ്ങി കിടക്കുകയാണ്. ഡാമിന്റെ ടണലിലാണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങള്‍ക്കൂടി സിക്കിമിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മൻഗം, ഗാങ്ടോക്, പക് യോങ്, നംചി ജില്ലകളിലാണ് മിന്നല്‍ പ്രളയം വ്യാപക നാശം വിതച്ചത്.
advertisement
സിങ്താമില്‍ ഉരുക്കു പാലവും സിക്കിമിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 10ന്റെ ചില ഭാഗങ്ങളും ബുധനാഴ്ച പുലര്‍ച്ച ഒലിച്ചുപോയി. ബലുഅതറിലും, ലാൻകോ ജലവൈദ്യുത പദ്ധതിയുടെയും രണ്ട് പാലങ്ങളാണ് തകര്‍ന്നത്. മൻഗൻ ജില്ലയില്‍ വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു.