TRENDING:

'14 വർഷം എന്നെ ബലാത്സംഗം ചെയ്തു'; മഹാരാഷ്ട്ര മന്ത്രിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ഗായിക

Last Updated:

മധ്യപ്രദേശിൽ നിന്നുള്ള ഗായികയാണ് പരാതിക്കാരി. സോഷ്യൽ മീഡിയയിലൂടെയും അവർ ആരോപണം ഉന്നയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരേ പീഡന പരാതിയുമായി ഗായിക. ബോളിവുഡിൽ അവസരങ്ങൾ ഒരുക്കിക്കൊടുക്കാമെന്ന് പറഞ്ഞ് മന്ത്രി പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച് അവർ ഓഷിവാര പൊലീസിൽ പരാതി നൽകി. സോഷ്യൽമീഡിയയിലും അവർ ആരോപണം ആവർത്തിച്ചു.
advertisement

Also Read- സഹോദരന്‍റെ ഘാതകനെ ഹണി ട്രാപ്പിലൂടെ കുടുക്കി; പ്രതികാര കൊലയ്ക്ക് തൊട്ടു മുമ്പ് യുവതി പിടിയിലായി

മധ്യപ്രദേശിൽ നിന്നുള്ള ഗായികയായ യുവതി പരാതിയുടെ പകർപ്പ് സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പൊലീസ് ആദ്യം പരാതി സ്വീകരിക്കാൻ കൂട്ടാക്കിയില്ലെന്നും അവർ ആരോപിച്ചു. തന്റെ ജീവൻ അപകടത്തിലാണെന്നും 14 വർഷക്കാലം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സഹോദരീ ഭർത്താവ് എന്നാണ് പരാതിയിൽ മന്ത്രിയെ യുവതി വിശേഷിപ്പിക്കുന്നത്.

advertisement

Also Read- Whatsapp honey trap | വാട്സാപ്പ് ഹണി ട്രാപ്പ്; തട്ടിപ്പിന് വഴിയൊരുക്കി ചാറ്റുകളും കോളുകളും

എന്നാൽ തനിക്കെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണം നിഷേധിച്ച് ധനഞ്ജയ് മുണ്ടെ രംഗത്തെത്തി. ആരോപണം ഉന്നയിച്ച യുവതിയുടെ മൂത്തസഹോദരിയുമായി തനിക്ക് 2003 മുതൽ ബന്ധമുണ്ടെന്നും ഒരാൺകുട്ടിയും പെൺകുട്ടിയും ഈ ബന്ധത്തിലുള്ള കാര്യം തന്റെ ഭാര്യയ്ക്കും വീട്ടുകാർക്കും അറിയാമെന്നും അവർ ഈ ബന്ധം അംഗീകരിച്ചിട്ടുള്ളതാണന്നും മന്ത്രി ഫേസ്ബുക്ക് മുഖേന നൽകിയ വിശദീകരണത്തിൽ പറയുന്നു. സ്‌കൂളിൽ കുട്ടികളെ ചേർത്തപ്പോൾ പിതാവിന്റെ പേര് തന്റെതാണ് നൽകിയിരിക്കുന്നതെന്നും മന്ത്രി പറയുന്നു.

advertisement

Also Read- വഴക്കിനൊടുവില്‍ 28കാരിയായ നവവധുവിനെ കൊലപ്പെടുത്തി; 24കാരനായ ഭർത്താവ് ഒളിവിൽ

സഹോദരി എന്ന നിലയിൽ യുവതിയെ താൻ സഹായിച്ചിട്ടുണ്ട്. അവരുടെ സഹോദരന് ബിസിനസ് നടത്താനും സഹായം നൽകിയിരുന്നു. എന്നാൽ 2019 മുതൽ ഇരുസഹോദരിമാരും പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ കേസ് നൽകിയിട്ടുണ്ടെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
'14 വർഷം എന്നെ ബലാത്സംഗം ചെയ്തു'; മഹാരാഷ്ട്ര മന്ത്രിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ഗായിക
Open in App
Home
Video
Impact Shorts
Web Stories