TRENDING:

വെള്ളത്തിന് പകരം ആസിഡ് ഒഴിച്ച് ഭക്ഷണം പാകംചെയ്തു; ഒരു കുടുംബത്തിലെ ആറ് പേര്‍ ആശുപത്രിയില്‍

Last Updated:

ആസിഡ് ചേര്‍ത്ത ഭക്ഷണം കഴിച്ചയുടനെ ആറ് പേര്‍ക്കും കടുത്ത വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് കഠിനമായ ചര്‍ദ്ദിയും അനുഭവപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആസിഡ് ഒഴിച്ച് പാകംചെയ്ത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ (West Bengal) ഒരു കുടുംബത്തിലെ ആറ് പേര്‍ ആശുപത്രിയിലായി. വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ഘടാലില്‍ നിന്നുള്ള ഒരു കുടുംബത്തിലുള്ളവരാണ് അബദ്ധത്തില്‍ വെള്ളത്തിന് പകരം ആസിഡ് ചേര്‍ത്ത ഭക്ഷണം കഴിച്ചത്. ഇവരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
(Image: AI generated)
(Image: AI generated)
advertisement

കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ട് കുട്ടികളുമുണ്ട്. ഘടാലിലെ മനോഹര്‍പൂര്‍ I ഗ്രാമപഞ്ചായത്തിന് കീഴിലുള്ള രത്‌നേശ്വര്‍ബതി പ്രദേശത്താണ് സംഭവം നടന്നത്. നവംബര്‍ 23-ന് ആസിഡ് ചേര്‍ത്ത ഭക്ഷണം കഴിച്ചതിന് പിന്നാലെ ആറ് പേരും അവശനിലയിലായിലാകുകയായിരുന്നു.

ആസിഡ് ചേര്‍ത്ത ഭക്ഷണം കഴിച്ചയുടനെ ആറ് പേര്‍ക്കും കടുത്ത വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് കഠിനമായ ചര്‍ദ്ദിയും അനുഭവപ്പെട്ടു. ആദ്യം ഇവരെ ഘടാലിലെ സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആരോഗ്യം വഷളായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

advertisement

വിഷബാധയേറ്റതാണെന്നാണ് ആദ്യം കരുതിയത്. പ്രാദേശിക അധികാരികള്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സമിതി ഹെല്‍ത്ത് ഓഫീസര്‍ പഞ്ചാനന്‍ മണ്ഡല്‍ സ്ഥലത്തെത്തി അധികാരികളെ വിവരം അറിയിച്ചു. പ്രാഥമിക അന്വേഷണം നടത്താന്‍ പോലീസും അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും സംഭവം നടന്ന വീട്ടിലെത്തി പരിശോധന നടത്തി.

വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് അബദ്ധത്തില്‍ വെള്ളമാണെന്ന് കരുതി ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വീട്ടുടമസ്ഥനായ സന്തു സന്യാസിയുടെ ബന്ധുവിനാണ് അബദ്ധം പറ്റിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്ന പാത്രങ്ങളിലേക്ക് ഇവര്‍ വെള്ളത്തിന് പകരം ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

advertisement

ലോഹപ്പണിക്കാരനാണ് സന്തു സന്യാസി. അതിനാല്‍ ജോലി ആവശ്യത്തിനായി ഇയാള്‍ വീട്ടില്‍ പതിവായി ആസിഡ് സൂക്ഷിക്കാറുണ്ട്. അതുകൊണ്ട് ആസിഡ് എപ്പോഴും വീട്ടില്‍ ഉണ്ടാകും. വെള്ളമാണെന്ന് കരുതി ബന്ധുവായ സ്ത്രീ ആസിഡ് പാത്രത്തില്‍ ഒഴിച്ച് ഭക്ഷണം ഉണ്ടാക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, മനപൂര്‍വം കുടുംബത്തിന് അപകടം വരുത്താനുള്ള ശ്രമത്തിനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ ആരെങ്കിലും ഭക്ഷണത്തില്‍ ആസിഡ് കലര്‍ത്തിയതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Six members of a family in West Bengal were hospitalised after eating food cooked with acid. The family from Ghatal in West Midnapore district accidentally ate food with acid instead of water. Doctors said that their condition is critical

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വെള്ളത്തിന് പകരം ആസിഡ് ഒഴിച്ച് ഭക്ഷണം പാകംചെയ്തു; ഒരു കുടുംബത്തിലെ ആറ് പേര്‍ ആശുപത്രിയില്‍
Open in App
Home
Video
Impact Shorts
Web Stories