TRENDING:

രാത്രി ട്രെയിന്‍ യാത്ര: ശാന്തവും സുഖകരവുമായ യാത്ര ഉറപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ ആറ് നിയമങ്ങള്‍

Last Updated:

ദിവസവും ലക്ഷക്കണക്കിന് യാത്രക്കാരെ വഹിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഗതാഗത ശൃംഖലയാണ് ഇന്ത്യൻ റെയിൽവെ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ് ട്രെയിൻ യാത്ര. ട്രെയിനിൽ രാത്രിയിലും യാത്ര ചെയ്യുന്നവർ നിരവധിയാണ്. രാത്രിയിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട ചില പ്രധാന നിയമങ്ങളെക്കുറിച്ച് പല യാത്രക്കാർക്കും അറിവില്ല. അവ പാലിക്കാൻ പരാജയപ്പെട്ടാൽ മറ്റ് യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുന്നതിനൊപ്പം വലിയൊരു തുക പിഴയൊടുക്കേണ്ടിയും വരും. കൂടാതെ യാത്രയിൽ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. സുരക്ഷിതവും ശാന്തവുമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവെ രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ നിരവധി കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. യാത്രക്കാർ പാലിക്കേണ്ട പ്രധാന നിയമങ്ങൾ നോക്കാം.
ട്രെയിൻ യാത്ര (പ്രതീകാത്മക ചിത്രം)
ട്രെയിൻ യാത്ര (പ്രതീകാത്മക ചിത്രം)
advertisement

1. ഉറക്കസമയത്തെ നിയമം: സ്ലീപ്പർ, 3 ടയർ എസി കോച്ചുകളിൽ മിഡിൽ ബെർത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചവർക്ക് രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ മാത്രമെ ബെർത്ത് തുറക്കാനും ഉപയോഗിക്കാനും കഴിയൂ. രാവിലെ ആറിന് ശേഷം ലോവർ ബെർത്തിലുള്ളവർക്ക് ഇരിപ്പിടം നൽകുന്നതിന് മിഡിൽ ബെർത്ത് മടക്കണം. തർക്കങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനും പൊതുവായ സുഖസൗകര്യം ഉറപ്പാക്കുന്നതിനുമാണ് ഈ നിയമം.

2. ചാർജിംഗ് പോയിന്റ് നിയന്ത്രണങ്ങൾ: പല ട്രെയിനുകളിലും രാത്രി 11നും പുലർച്ചെ അഞ്ചിനും ഇടയിൽ ചാർജിംഗ് പോയിന്റുകൾ ഓഫ് ചെയ്തിരിക്കും. ഷോർട്ട് സർക്യൂട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും രാത്രിയിലെ തീപ്പിടിത്ത സാധ്യത തടയുന്നതിനുമായാണിത്. അതിനാൽ യാത്രക്കാർ അവരുടെ ഫോണുകൾ, പവർ ബാങ്കുകൾ, അവശ്യ ഉപകരണങ്ങൾ എന്നിവ മുൻകൂട്ടി ചാർജ് ചെയ്യാൻ നിർദേശിക്കുന്നു.

advertisement

3. നിശബ്ദത പാലിക്കേണ്ട സമയം: രാത്രി 10ന് ശേഷം എല്ലാ യാത്രക്കാരും ട്രെയിനിനുള്ളിൽ നിശബ്ദത പാലിക്കണം. അതായത് വിശ്രമിക്കുന്നവർക്ക് യാതൊരുവിധത്തിലുമുള്ള ശല്യവും ഉണ്ടാകരുത്.  ഈ സമയത്ത് ട്രെയിനിനുള്ളിലുള്ള എല്ലാവർക്കും സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാൻ ഉച്ചത്തിൽ സംസാരിക്കുന്നതും ലൗഡ് സ്പീക്കറിൽ പാട്ടുകളും വീഡിയോകളും കേൾക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.

4. പ്രധാന ലൈറ്റുകൾ ഓൺ ആക്കി വെക്കണം: രാത്രിയിലെ വിളക്കുകൾ മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ. ഉറങ്ങുന്നവരുടെ സ്വകാര്യത മാനിക്കുന്നതിനും വിശ്രമം ഉറപ്പുവരുത്തുന്നതിനുമാണിത്.

5. റിസർവ് ചെയ്ത കോച്ചുകളിൽ അനധികൃതമായി പ്രവേശിക്കാൻ പാടില്ല: ജനറൽ ടിക്കറ്റുകളോ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളോ കൈവശമുള്ള യാത്രക്കാർക്ക് റിസർവ് ചെയ്ത കംപാർട്ടുമെന്റുകളിൽ പ്രവേശിക്കാൻ അനുമതിയില്ല. പുതിയ നിയമപ്രകാരം സാധുവായ ടിക്കറ്റില്ലാതെയോ തെറ്റായ ടിക്കറ്റുമായോ റിസർവ് ചെയ്ത കോച്ചിൽ യാത്ര ചെയ്യുന്ന ആർക്കും പിഴ ചുമത്തുകയോ ഇടയ്ക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയോ ചെയ്യാം. യാത്രക്കാരുടെ സുരക്ഷയും സുഗമമായ മാനേജ്‌മെന്റും ഉറപ്പാക്കാനാണിത്.

advertisement

6. രാത്രി ടിക്കറ്റ് പരിശോധന: പത്ത് മണിക്ക് മുമ്പായി ഒരു യാത്രക്കാരൻ കിടന്നുകഴിഞ്ഞാൽ ടിടിക്ക് അവരുടെ ടിക്കറ്റ് പരിശോധിക്കുന്നതിനായി ഉണർത്താൻ കഴിയില്ല. എന്നാൽ രാത്രി പത്തിന് ശേഷം ആരെങ്കിലും ട്രെയിനിൽ കയറിയാൽ ടിടിഇയ്ക്ക് അയാളുടെ ടിക്കറ്റും ഐഡിയും പരിശോധിക്കാൻ അനുവാദമുണ്ട്. ദീർഘദൂര യാത്രക്കാർക്ക് തടസ്സമില്ലാത്ത വിശ്രമം ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

ഈ നിയമങ്ങൾ പ്രധാനപ്പെട്ടതാകുന്നത് എന്തുകൊണ്ട്?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദിവസവും ലക്ഷക്കണക്കിന് യാത്രക്കാരെ വഹിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഗതാഗത ശൃംഖലയാണ് ഇന്ത്യൻ റെയിൽവെ. രാത്രിയിൽ പാലിക്കേണ്ട ഈ നിയമങ്ങൾ അനാവശ്യമായ തടസ്സങ്ങൾ കുറയ്ക്കുന്നു. കൂടാതെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയും അപകടസാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു. യാത്ര കൂടുതൽ സുഖകരവുമാക്കുന്നു. അതിനാൽ ട്രെയിനിൽ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനും ഈ മാർഗനിർദേശങ്ങൾ അറിയുകയും മറ്റുള്ളവരെ അവ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
രാത്രി ട്രെയിന്‍ യാത്ര: ശാന്തവും സുഖകരവുമായ യാത്ര ഉറപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ ആറ് നിയമങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories