TRENDING:

മഹാരാഷ്ട്രയിലെ ജൽനയിൽ 8,000 മരങ്ങളുടെ ജന്മദിനം ആഘോഷിച്ച് സാമൂഹ്യക്ഷേമ വകുപ്പ്

Last Updated:

മരങ്ങളുടെ പരിപാലനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതുപോലെ വ്യത്യസ്തമായ ഒരു പരിപാടി നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മഹാരാഷ്ട്ര: പലതരത്തിലുള്ള ജന്മദിനാഘോഷത്തെ പറ്റി നമ്മൾ കേട്ടിട്ടുണ്ടാവും, അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു ജന്മദിനാഘോഷം നടന്നിരിക്കുകയാണ് മഹാരാഷ്ട്രയിലെ ജൽനയിൽ. വളർത്തുമൃഗങ്ങൾ മുതൽ സുഹൃത്തുക്കളുടെ വരെ ജന്മദിനം നമ്മൾ ആഘോഷിച്ചിട്ടുണ്ടാവും എന്നാൽ ഒരു മരത്തിന്റെ ജന്മദിനം ഓർത്തുവച്ചിട്ടുണ്ടോ ? എന്നാൽ മഹാരാഷ്ട്രയിലെ ജൽനയിൽ സാമൂഹ്യക്ഷേമ വകുപ്പ് മരങ്ങളുടെ എട്ടാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഇപ്പോൾ. ആഘോഷത്തിന്റെ ഭാഗമായി സാമൂഹ്യക്ഷേമ കമ്മീഷണർ ബൽഭീം ഷിൻഡെയുടെ ആഭിമുഖ്യത്തിൽ മൂവായിരം വൃക്ഷത്തൈകളും പ്രദേശത്ത് നട്ടുപിടിപ്പിച്ചു.
advertisement

മരങ്ങളുടെ പരിപാലനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതുപോലെ വ്യത്യസ്തമായ ഒരു പരിപാടി നടത്തിയത്. കഴിഞ്ഞ 8 വർഷമായി എല്ലാ വർഷവും ഈ മരങ്ങളുടെ ജന്മദിനാഘോഷം നടക്കുന്നു. കലക്ടർ ഡോ.ശ്രീകൃഷ്ണ പഞ്ചാലിൻ്റെ സാന്നിധ്യത്തിലായിരുന്നു ഈ വർഷം കേക്ക് മുറിക്കൽ ചടങ്ങ് നടന്നത്. 2016-ൽ അന്നത്തെ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റൻ്റ് കമ്മീഷണർ ജൽനയാണ് കമ്മീഷണറേറ്റ് വളപ്പിൽ വിവിധ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ആശയം മുന്നോട്ടുവെച്ചത്. എല്ലാ ജീവനക്കാരുടെയും സമ്മതത്തോടെ കമ്മിഷണറേറ്റ് വളപ്പിൽ 3000 വൃക്ഷത്തൈകൾ നട്ടു. മരങ്ങൾ നട്ടുപിടിപ്പിച്ച ശേഷം, മരങ്ങളുടെ വളർച്ച ആസ്വദിക്കാൻ ജന്മദിനാഘോഷം എന്ന ആശയം മുന്നോട്ട് വച്ചു.

advertisement

പ്രദേശത്തു കുഴൽകിണർ സ്ഥാപിച്ചതോടെ കുടിവെള്ളക്ഷാമം ഇല്ലാതായി. എല്ലാവരുടെയും സഹകരണത്തോടെയാണ് ഈ മരങ്ങൾ വളർന്നതെന്ന് ജീവനക്കാരനായ സന്തോഷ് ആഡെ പറയുന്നു . വരും വർഷങ്ങളിലും മരങ്ങളുടെ ജന്മദിനാഘോഷം തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതുപോലെ, ലാത്തൂരിലെ ഒരു വിദ്യാഭ്യാസ സൊസൈറ്റി കുറച്ച് വർഷങ്ങൾക്ക് മുമ്പ് തരിശായി കിടന്ന ഭൂമിയിൽ നട്ടുപിടിപ്പിച്ച മരങ്ങളുടെ ജന്മദിനം ആഘോഷിച്ചു. ജാപ്പനീസ് മിയാവാക്കി രീതി ഉപയോഗിച്ച് 2,800 വൃക്ഷത്തൈകൾ ഉൾപ്പെടെ നൂറുകണക്കിന് മരങ്ങൾ നട്ടുപിടിപ്പിക്കാൻ വിദ്യാഭ്യാസ സൊസൈറ്റി മുൻകൈയെടുത്തു. ഈ പരിശ്രമം തരിശായി കിടന്ന ഭൂമിയെ പച്ചപ്പ് നിറഞ്ഞ പ്രദേശമാക്കി മാറ്റി.നടീലിൻ്റെ ആദ്യ വർഷം മുതൽ ജന്മദിന ചടങ്ങ് നടത്തി വരുന്നു. കഴിഞ്ഞ 8 വർഷമായി ഈ ആചാരം തുടരുന്നു. 3000 മരങ്ങളുടെ ജന്മദിനം ആഘോഷിച്ചു. 2018-ൽ, വരൾച്ച സാഹചര്യങ്ങളിൽ മരങ്ങൾ സംരക്ഷിക്കുന്നത് അധികാരികൾക്ക് വലിയ വെല്ലുവിളിയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയിലെ ജൽനയിൽ 8,000 മരങ്ങളുടെ ജന്മദിനം ആഘോഷിച്ച് സാമൂഹ്യക്ഷേമ വകുപ്പ്
Open in App
Home
Video
Impact Shorts
Web Stories