പാകിസ്താന് തീവ്രവാദത്തിന്റെ പര്യായമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പുല്‍വാമയില്‍ ജവാന്‍മാര്‍ നടത്തിയ ജീവത്യാഗം വെറുതെയാകില്ലെന്നും തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനകള്‍ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജമ്മു കാശ്മീരിലെ പുല്‍വാരയില്‍ വ്യാഴാഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 സി.ആര്‍പി.എഫ് ജവാന്‍മാര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 100 കിലോ സ്‌ഫോടകവസ്തു നിറച്ച കാറുമായി സൈന്യത്തിന്റെ വാഹനവ്യൂഹത്തിനിടയിലേക്ക് ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടനയില്‍പ്പെട്ട ചാവേര്‍ ഇടിച്ചു കയറിയാണ് ആക്രമണം നടത്തിയത്.
advertisement
'വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ വേദന എല്ലാവര്‍ക്കും മനസിലാകും'. നിങ്ങളുടെ നിങ്ങളുടെ മനസിലുള്ള ദേഷ്യം ഞങ്ങള്‍ക്ക് മനസിലാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. തീവ്രവാദത്തിന്റെ രണ്ടാമത്തെ പേരായി ഒരു രാജ്യം മാറിയിരിക്കുകയാണെന്നും പാകിസ്താനെ ഉദ്ദേശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
'നിങ്ങളുടെ രോഷം ഞാന്‍ മനസിലാക്കുന്നു. മഹാരാഷ്ട്രയുടെ രണ്ട് പ്രിയപുത്രന്‍മാരും ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ചു. ആ ത്യാഗം വെറുതെയാകില്ല. ഈ കുറ്റകൃത്യം നടത്തിയ തീവ്രവാദി സംഘടനകള്‍ എത്ര ഒളിച്ചാലും വെറുതെ വിടില്ല. അവരെ ഇന്ത്യ കണ്ടെത്തി ശിക്ഷിക്കും.' പ്രധാനമന്ത്രി പറഞ്ഞു.
Also Read സൈനികന്റെ മൃതദേഹം തോളിലേറ്റി രാജ്‌നാഥ് സിങ്