പുല്‍വാമ ഭീകരാക്രമണം: സൈനികന്റെ മൃതദേഹം തോളിലേറ്റി രാജ്‌നാഥ് സിങ്
- Published by:Aneesh Anirudhan
- news18
Last Updated:
ജമ്മുകശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിങ്ങിനൊപ്പം രാജ്‌നാഥ് സിങ് മൃതദേഹം തോളിലേറ്റിയത്.
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്റെ മൃതദേഹം തോളിലേറ്റി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. വെള്ളിയാഴ്ച ജമ്മുവിലെത്തിയ രാജ്‌നാഥ് സിങ് സൈനികരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്ത ശവപ്പെട്ടികളിലൊന്ന് തോളിലേറ്റി വിമാനത്തില്‍ കയറ്റാന്‍ സഹായിക്കുകയായിരുന്നു. ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞാണ് മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചത്. ഇവിടെ നിന്നും സൈനികരുടെ നാട്ടിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കും.
ജമ്മുകശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിങ്ങിനൊപ്പം രാജ്‌നാഥ് സിങ് മൃതദേഹം തോളിലേറ്റിയത്. പുല്‍വാമയില്‍ വ്യാഴാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ആക്രണത്തില്‍ വീരമ#ത്യുവരിച്ച ജവാന്മാര്‍ക്ക് ആഭ്യന്തരമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു.
ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, സി.ആര്‍.പി.എഫ്. ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍. ഭട്‌നാഗര്‍, ജമ്മുകശ്മീര്‍ ഡി.ജി.പി. ദില്‍ബാഗ് സിങ് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 16, 2019 10:13 AM IST