TRENDING:

മണിപ്പൂര്‍ കലാപം: സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം; പ്രധാനമന്ത്രിയുടെ 2019ലെ പ്രവചനം വൈറല്‍

Last Updated:

26 പാര്‍ട്ടികളുള്‍പ്പെട്ട പ്രതിപക്ഷ സഖ്യമായ ഇന്ത്യയാണ് അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ ആവശ്യവുമായി പ്രതിപക്ഷം ലോക്‌സഭയില്‍. കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയ് അവിശ്വാസ പ്രമേയമാവശ്യപ്പെട്ട് സമര്‍ച്ചിച്ച നോട്ടീസ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള സ്വീകരിച്ചു. പ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കുള്ള സമയം പിന്നീട് തീരുമാനിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. 12 മണിയ്ക്ക് ശേഷം സഭ സമ്മേളിച്ച അവസരത്തിലായിരുന്നു സ്പീക്കര്‍ ഇക്കാര്യം അറിയിച്ചത്. ഗോഗോയ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് തനിക്ക് മുന്നില്‍വെച്ചുവെന്ന് സ്പീക്കര്‍ അറിയിച്ചു.
advertisement

തുടര്‍ന്ന് നോട്ടീസിനെ പിന്തുണയ്ക്കുന്നവര്‍ എഴുന്നേല്‍ക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ (I.N.D.I.A)സഖ്യത്തിലുള്ളവരാണിവര്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിച്ച ശേഷം പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച സംഘടിപ്പിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

മണിപ്പൂര്‍ വിഷയമാണ് അവിശ്വാസ പ്രമേയത്തിലേക്ക് നയിച്ചത്

26 പാര്‍ട്ടികളുള്‍പ്പെട്ട പ്രതിപക്ഷ സഖ്യമായ ഇന്ത്യയാണ് അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയിരിക്കുന്നത്. മണിപ്പൂര്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം സഭയിലെ ഭൂരിപക്ഷ പരിശോധനയില്‍ പരാജയപ്പെടാനാണ് സാധ്യത. മണിപ്പൂര്‍ വിഷയത്തില്‍ തങ്ങള്‍ വിജയിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മണിപ്പൂര്‍ പോലെയുള്ള നിര്‍ണായക വിഷയത്തില്‍ പ്രധാനമന്ത്രിയെക്കൊണ്ട് പാര്‍ലമെന്റില്‍ സംസാരിപ്പിക്കാനുള്ള തന്ത്രമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റിനെ അഭിമുഖീകരിക്കുമെന്നാണ് വിവരം.

advertisement

അവിശ്വാസ പ്രമേയം: 2019ലെ നരേന്ദ്രമോദിയുടെ പ്രവചനം വൈറല്‍

നിലവില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തില്‍ 2019ല്‍ പ്രധാനമന്ത്രി പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. 2019ലേതിന് സമാനമായി 2023 ലും പ്രമേയം അവതരിപ്പിക്കാന്‍ തയ്യാറായിരിക്കണമെന്നാണ് അന്ന് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞത്. ” 2023ലും അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തക്ക വണ്ണം നിങ്ങള്‍ മികച്ച രീതിയില്‍ തയ്യാറെടുക്കു. നിങ്ങള്‍ക്ക് എന്റെ ആശംസകള്‍,” എന്നായിരുന്നു 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ അദ്ദേഹം മറുപടി നല്‍കിയത്.

advertisement

മോദിയുടെ പ്രവചനം എന്ന നിലയില്‍ ഈ വാക്കുകള്‍ ഇപ്പോള്‍ പ്രചരിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യത്തിന്റെ ഫലമാണ് 2014ലെ തെരഞ്ഞെടുപ്പില്‍ കണ്ടത്. 400 എന്ന അംഗബലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ സീറ്റ് 40 ലേക്ക് താണത് അതിന്റെ അനന്തരഫലമാണെന്നും മോദി പറഞ്ഞിരുന്നു. ആകെയുണ്ടായിരുന്ന രണ്ട് സീറ്റില്‍ നിന്ന് ബിജെപി ഇന്ന് അധികാരത്തിലേക്ക് എത്തിയത് തങ്ങളുടെ സേവന മനോഭാവം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
മണിപ്പൂര്‍ കലാപം: സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം; പ്രധാനമന്ത്രിയുടെ 2019ലെ പ്രവചനം വൈറല്‍
Open in App
Home
Video
Impact Shorts
Web Stories