റിവേഴ്സ് ഗിയറിൽ നിർത്തിയിട്ടിരുന്ന കാർ ഓൺ ചെയ്തപ്പോൾ പിന്നോട്ടേക്ക് നീങ്ങുകയായിരുന്നു. മരത്തിന് സമീപത്തായിരുന്ന സ്ത്രീ കാറിനും മരത്തിനും ഇടയിൽപെട്ടു. പുറത്തുകടക്കാൻ കഴിയാതായ സ്ത്രീയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാതെയായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. കാർ ചലിക്കാതിരിക്കാൻ ടയറിനിടയിൽ കല്ലും വെച്ചിരുന്നതായി അയൽവാസികൾ പറയുന്നു. സംഭവത്തിൽ ബെംഗളൂരു സദാശിവ നഗർ ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്.
You may also like:പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ മൂന്ന് വയസ്സുള്ള മകനെ യുവാവ് തട്ടിക്കൊണ്ടുപോയി
advertisement
വീടിന് മുന്നിലുള്ള കൂറ്റൻ മരം നീക്കം ചെയ്യണമെന്ന് നേരത്തേ സ്ത്രീ ആവശ്യപ്പെട്ടിരുന്നതായും അയൽവാസികൾ പറയുന്നു. വീട് മറഞ്ഞിരിക്കുന്ന മരം മുറിക്കണമെന്ന് സ്ത്രീ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. അതേ മരം തന്നെ വീട്ടമ്മയുടെ മരണകാരണമായതിൽ ആശ്ചര്യപ്പെട്ടിരിക്കുകയാണ് അയൽവാസികൾ.
മരത്തിന് സമീപത്തുണ്ടായിരുന്ന സ്ത്രീയിലേക്ക് കാറിന്റെ ഡോർ അമർന്നാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വിശദാംശങ്ങൾ അറിയാൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
അടുത്തിടെയാണ് നന്ദിനി റാവുവും ഭർത്താവും ഒരു കുട്ടിയെ ദത്തെടുത്തത്. ഇവർ മൂന്ന് പേരുമാണ് വീട്ടിൽ താമസിച്ചിരുന്നത്.
