പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ മൂന്ന് വയസ്സുള്ള മകനെ യുവാവ് തട്ടിക്കൊണ്ടുപോയി
- Published by:Naseeba TC
- news18-malayalam
Last Updated:
മകനെ തട്ടിക്കൊണ്ടുപോയി ഭാര്യയെ തനിക്കൊപ്പം വരാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു ലക്ഷ്യം.
പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ ഭർത്താവിന്റെ അറ്റകൈ പ്രയോഗം. മൂന്ന് വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയാണ് യുവാവ് ഭാര്യയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചത്. മഹാരാഷ്ട്രയിലെ സോളാപൂരിലാണ് സംഭവം.
മുപ്പത് വയസ്സുള്ള യുവാവിനെ പൊലീസ് മകനൊപ്പം പിന്നീട് കണ്ടെത്തുകയായിരുന്നു. ഇയാളുമായി പിണങ്ങിപ്പോയ ഭാര്യ മാതാപിതാക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഭാര്യയ്ക്കൊപ്പമാണ് ഇവരുടെ മൂന്ന് വയസ്സുള്ള മകനും കഴിയുന്നത്.
സുഹൃത്തിന്റെ സഹായത്തോടെയാണ് യുവാവ് സ്വന്തം മകനെ തട്ടിക്കൊണ്ടുപോയത്. മകനെ തട്ടിക്കൊണ്ടുപോയി ഭാര്യയെ തനിക്കൊപ്പം വരാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു ലക്ഷ്യം.
ഭാര്യയുടെ മാതാവ് നൽകിയ പരാതിയിലാണ് കുട്ടിയുടെ പിതാവ് തന്നെ അറസ്റ്റിലായത്. കുട്ടിയെ കാണാനില്ലെന്ന് കാട്ടിയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. കുട്ടിയെ കാണാതാകുന്നതിന് മുമ്പ് അപരിചതനായ ഒരാളെ വീടിന് സമീപത്ത് കണ്ടതായും പരാതിയിൽ പറഞ്ഞിരുന്നു.
advertisement
You may also like:പ്രണയം നടിച്ച് പാലക്കാട് സ്വദേശിനിയെ കൊച്ചിയിലെത്തിച്ചു; പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് യുവാവ് പണവുമായി മുങ്ങി
പൊലീസ് നടത്തിയ അന്വേഷണത്തിൽ അപരിചതനായ വ്യക്തി കുട്ടിയുടെ പിതാവിന്റെ സുഹൃത്താണെന്ന് കണ്ടെത്തി. സുഹൃത്തിനെ സഹായിക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയേയും പിതാവിനെയും പൊലീസ് കണ്ടെത്തിയത്. കുഞ്ഞിനെ മാതാവിന് തിരികെ നൽകിയ പൊലീസ് യുവാവിനേയും സുഹൃത്തിനേയും കസ്റ്റഡിയിലെടുത്തു.
Location :
First Published :
October 08, 2020 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ മൂന്ന് വയസ്സുള്ള മകനെ യുവാവ് തട്ടിക്കൊണ്ടുപോയി


