TRENDING:

ക്രിക്കറ്റ് ഗെയിമിങ് ആപ്പിലൂടെ ഒന്നരക്കോടി സമ്മാനം ലഭിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷൻ

Last Updated:

അനുമതിയില്ലാതെ ഗെയിം കളിച്ചതാണ് സോമനാഥിന്റെ സസ്പെൻഷന് കാരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്രിക്കറ്റ് ഗെയിമിംഗ് ആപ്പിലൂടെ ഒന്നരക്കോടി ജാക്‌പോട്ട് സമ്മാനം ലഭിച്ച സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സോമനാഥ് സെന്‍ഡെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്രീം11 എന്ന ക്രിക്കറ്റ് ഗെയിമിംഗ് ആപ്പിലൂടെ 1.5 കോടി രൂപയുടെ ജാക്ക്‌പോട്ട് ആണ് ഇദ്ദേഹം നേടിയത്. അനുമതിയില്ലാതെ ഗെയിം കളിച്ചതാണ് സോമനാഥിന്റെ സസ്പെൻഷന് കാരണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കേസില്‍ വിശദമായി അന്വേഷണം നടത്താന്‍ പിംപ്രി ചിഞ്ച് വാഡ് പോലീസ് രംഗത്തെത്തുകയായിരുന്നു. അനുമതിയില്ലാതെയാണ് സോമനാഥ് ഓൺലൈൻ ഗെയിം കളിച്ചതെന്നും പോലീസ് യൂണിഫോം ധരിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.  മോശം പെരുമാറ്റം, പോലീസ് വകുപ്പിന്റെ പ്രതിച്ഛായ നശിപ്പിക്കൽ എന്നീ കുറ്റങ്ങളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ വകുപ്പ്തല അന്വേഷണത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ സോമനാഥിന് അവസരം നല്‍കിയിട്ടുണ്ട്. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഡ്രീം 11 എന്ന ഓണ്‍ലൈന്‍ ക്രിക്കറ്റ് ഗെയിമില്‍ സോമനാഥ് പങ്കെടുത്തത്. എട്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് സോമനാഥിന് ഒന്നരക്കോടി രൂപ ജാക്ക്‌പോട്ട് സമ്മാനം ലഭിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ക്രിക്കറ്റ് ഗെയിമിങ് ആപ്പിലൂടെ ഒന്നരക്കോടി സമ്മാനം ലഭിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷൻ
Open in App
Home
Video
Impact Shorts
Web Stories