TRENDING:

Karnataka Election 2023 | കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സുമലത ബിജെപിയെ പിന്തുണയ്ക്കും

Last Updated:

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായ കര്‍ണാടകയില്‍ സുമലത ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചരണം ശക്തമായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നടിയും മാണ്ഡ്യയില്‍ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായ കര്‍ണാടകയില്‍ സുമലത ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചരണം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സുമലത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
advertisement

അതിനിടെ കര്‍ണാടക തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റിയും പ്രചാരണ സമിതിയിലെ അംഗങ്ങളുടെയും പട്ടിക ബിജെപി നേതൃത്വം പുറത്തുവിട്ടു.  മുഖ്യമന്ത്രി ബെസവരാജ് ബൊമ്മെയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിടപറഞ്ഞ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും മകന്‍ വിജയേന്ദ്രയും പ്രചാരണ സമിതിയില്‍ അംഗങ്ങളാണ്. കേന്ദ്ര കൃഷി മന്ത്രി ശോഭ കരന്ദ്‌ലാജെക്കാണ് മാനേജ്മെന്‍റ് കമ്മിറ്റിയുടെ ചുമതല.

മലയാളം വാർത്തകൾ/ വാർത്ത/India/
Karnataka Election 2023 | കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സുമലത ബിജെപിയെ പിന്തുണയ്ക്കും
Open in App
Home
Video
Impact Shorts
Web Stories