TRENDING:

UCC | ഏകീകൃത സിവിൽ കോഡ്: 'പാർലമെന്റിന് നിർദേശം നൽകാൻ കോടതിക്കാവില്ല': വ്യക്തമാക്കി കേന്ദ്രം

Last Updated:

ഏകീകൃത സിവിൽ കോഡ് കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44 ഉദ്ധരിച്ച് കൊണ്ടാണ് സ‍ർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏകീകൃത സിവിൽ കോഡിന് (Uniform Civil Code) വേണ്ടിയുള്ള പൊതുതാൽപര്യ ഹർജികൾ തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം സുപ്രീം കോടതിയിൽ (Supreme Court) സത്യവാങ്മൂലം സമർപ്പിച്ചു. വിവാഹമോചനം, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശം, അനന്തരാവകാശം, വിവാഹ പ്രായം എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ തള്ളണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും നിമയം നിർമ്മിക്കാൻ കോടതിക്ക് പാർലമെൻറിനോട് നിർദ്ദേശിക്കാൻ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
advertisement

നിയമനിർമ്മാണത്തിൽ സമ്പൂർണ പരമാധികാരം പാർലമെൻറിന് മാത്രമാണുള്ളത്. ബാഹ്യശക്തികൾക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനോ നിർദ്ദേശം നൽകാനോ സാധിക്കില്ല. ഭരണഘടനയും വിവിധ കോടതി വിധികളും നേരത്തെ തന്നെ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു പ്രത്യേക നിയമനിർമ്മാണം നടത്താൻ ബാഹ്യ അധികാര കേന്ദ്രത്തിന് ഇടപെടാൻ സാധിക്കില്ല. പ്രത്യേക നിയമനിർമ്മാണം നടത്താൻ പാ‍ർലമെൻറിന് റിട്ട് ഓഫ് മാൻഡമസ് നൽകാനാവില്ലെന്നും കേന്ദ്രസ‍ർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഒരു പുതിയ നിയമം നിർമ്മിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജനപ്രതിനിധികളിൽ നിക്ഷിപ്തമാണ്. നയപരമായ വിഷയമായിട്ടാണ് ഇതിനെ മനസ്സിലാക്കേണ്ടത്. ഇക്കാര്യത്തിൽ കോടതിക്ക് നിർദേശം നൽകാനാകില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമനിർമ്മാണത്തിൻെറ കാര്യത്തിൽ നിലപാടുകൾ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യേണ്ടത് ജനപ്രതിനിധിസഭയുടെ അധികാരത്തിൽ വരുന്ന കാര്യമാണ്.

advertisement

ഏകീകൃത സിവിൽ കോഡ് കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44 ഉദ്ധരിച്ച് കൊണ്ടാണ് സ‍ർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന "സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്" എന്ന ലക്ഷ്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കി.

വൈവിധ്യമാർന്ന വ്യക്തിനിയമങ്ങളാണ് ഇന്ന് ഇന്ത്യയിലെ വിവിധ വിഭാഗങ്ങൾക്കിടയിലുള്ളത്. എന്നാൽ ഇതെല്ലാം ഏകീകരിക്കുക എന്ന ലക്ഷ്യം പ്രാബല്യത്തിൽ വരുത്താനാണ് ആ‍ർട്ടിക്കിൾ 44ലൂടെ ഉദ്ദേശിക്കുന്നത്. അനന്തരാവകാശം, സ്വത്തവകാശം, പരിപാലനം, പിന്തുടർച്ചാവകാശം എന്നീ കാര്യങ്ങളിൽ ഒരു പൊതുനിയമം ഉണ്ടായിരിക്കണമെന്ന ആശയത്തെയും ഇത് പിന്തുണയ്ക്കുന്നുവെന്നും സർക്കാർ അറിയിച്ചു.

advertisement

മാധ്യമപ്രവർത്തകൻെറ ഫോൺ പരിശോധിച്ചതിന് നോട്ടീസ്

മാധ്യമപ്രവർത്തകൻെറ ഫോൺ പരിശോധിച്ചതുമായി ബന്ധപ്പെട്ട് ഫൌണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് നൽകിയ ഹർജിയിൽ സുപ്രീം കോടതി പോലീസിന് നോട്ടീസയച്ചു. ജസ്റ്റിസ് കെഎം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ച് നോട്ടീസ് അയച്ചത്. ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധന നടത്തുന്നതിലും പിടിച്ചെടുക്കുന്നതിനുമുള്ള വിശദമായ മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു കേസ് പരിഗണിക്കവേ മണ്ടോലി ജയിലിൽ നിന്ന് ട്രാൻസ്ഫ‍ർ നൽകണമെന്നാവശ്യപ്പെട്ട് സുകേഷ് ചന്ദ്രശേഖർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

advertisement

പ്രൈമറി അധ്യാപക നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാ‍ൾ ബോർഡ് ഓഫ് പ്രൈമറി എജ്യുക്കേഷൻ മുൻ മേധാവിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മണിക് ഭട്ടാചാര്യ നൽകിയ ഹർജിയും സുപ്രീം കോടതി പരിഗണിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
UCC | ഏകീകൃത സിവിൽ കോഡ്: 'പാർലമെന്റിന് നിർദേശം നൽകാൻ കോടതിക്കാവില്ല': വ്യക്തമാക്കി കേന്ദ്രം
Open in App
Home
Video
Impact Shorts
Web Stories