ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ടുകൊണ്ടാണ് സുപ്രീംകോടതി വിധി. രാജീവ് കുമാര്‍ ചോദ്യം ചെയ്യലിന് സിബിഐ ക്ക് മുന്‍പാകെ ഹാജരാകണം. ബംഗാളില്‍ പ്രശനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ നിക്ഷ്പക്ഷ സ്ഥലം എന്ന നിലയില്‍ ഷില്ലോങ്ങിലാകണം ചോദ്യം ചെയ്യല്‍. എന്നാല്‍ ഇതിന്റെ പേരില്‍ അറസ്റ്റോ ബലപ്രയോഗമോ പാടില്ല.
മമതയുടെ മുൻ അടുപ്പക്കാരിയും തട്ടിപ്പ് കേസിൽ പ്രതിയുമായ മുൻ IPS ഉദ്യോഗസ്ഥ ബിജെപിയിൽ
advertisement
ചോദ്യം ചെയ്യലിന് എത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയതിന് സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി, പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് എതിരെ സിബിഐ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇവര്‍ക്ക് നോട്ടീസ് അയച്ചു. ഫെബ്രവരി 18 നകം മറുപടി നല്‍കണം. ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ചു വരുത്തണമോയെന്നു ഇവരുടെ മറുപടി പരിശോധിച്ചു ഫെബ്രവരി 20ന് കോടതി തീരുമാനിക്കും.
ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളിലെ അന്വേഷണം അട്ടിമറിക്കാന്‍ പ്രത്യേക സംഘത്തിന് നേതൃത്വം നല്കിയിരുന്ന രാജീവ് കുമാര്‍ ശ്രമിച്ചെന്ന സിബിഐ വാദം പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിലെ പ്രധാന തെളിവായ ലാപ്പ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല. കോള്‍ റെക്കോര്‍ഡുകള്‍ ഡിലീറ്റ് ചെയ്തതായും സിബിഐക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. രാജീവ് കുമാറിന്റെ പങ്ക് വ്യക്തമാക്കി അധിക സത്യവാങ്മൂലവും സിബിഐ സമര്‍പ്പിച്ചു. കേസില്‍ രാജീവ് കുമാര്‍ പ്രതിയല്ലെന്നും അന്വേഷണം നടത്തിയത്തിന്റെ പേരിലാണ് സിബിഐ നോട്ടിസ് അയച്ചു അപമാനിക്കുന്നത് എന്നുമായിരുന്നു ബംഗാള്‍ സര്‍ക്കാര്‍ വാദം.