TRENDING:

കോവിഡ് അടച്ചിടൽകാലത്ത് നൽകാതിരുന്ന സേവനങ്ങൾക്ക് ഫീസ് ഇടാക്കരുത്; സ്വകാര്യ സ്കൂളുകളോട് സുപ്രീം കോടതി

Last Updated:

അടച്ചിടൽകാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ. സ്കൂളുകൾ ഫീസിന്റെ 70 ശതമാനവും സർക്കാർ സ്കൂളുകൾ 60 ശതമാനവുംമാത്രമേ ഈടാക്കാവൂ എന്ന രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജിയിലാണ് സുപ്രീംകോടതി വിധി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കോവിഡ് അടച്ചിടൽകാലത്ത് കുട്ടികൾക്ക് നൽകാതിരുന്ന സേവനങ്ങൾക്ക് സ്വകാര്യ സ്കൂളുകൾ ഫീസ് ഈടാക്കരുതെന്ന് സുപ്രീംകോടതി. അടച്ചിടൽകാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ. സ്കൂളുകൾ ഫീസിന്റെ 70 ശതമാനവും സർക്കാർ സ്കൂളുകൾ 60 ശതമാനവുംമാത്രമേ ഈടാക്കാവൂ എന്ന രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജിയിലാണ് സുപ്രീംകോടതി വിധി.നൽകാത്ത സേവനങ്ങൾക്ക് ഫീസ് ഈടാക്കുന്നത് ലാഭമുണ്ടാക്കലും വിദ്യാഭ്യാസ രംഗത്തെ വാണിജ്യവത്കരണവുമാണെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
advertisement

കോവിഡ് കാലത്ത് ക്ലാസുകൾ ഓൺലൈനായതിനാൽ സ്കൂളുകൾക്ക് പ്രവർത്തനച്ചെലവ് 15 ശതമാനമെങ്കിലും കുറഞ്ഞതായി ബെഞ്ച് വിലയിരുത്തി. അതിനാൽ ഫീസിൽ അത്രയെങ്കിലും കുറവുവരുത്താൻ സ്കൂളുകൾ തയ്യാറാവണം. സേവനത്തിന് കണക്കാക്കി മാത്രമേ വിദ്യാഭ്യാസമസ്ഥാപനങ്ങൾ ഫീസ് ഈടാക്കാവൂ എന്നും വാണിജ്യവത്കരണം പാടില്ലെന്നും ടി.എം.എ. പൈ, പി.എ. ഇനാംദാർ കേസുകളിൽ സുപ്രീം കോടതി വിധിച്ച കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി. അമിതലാഭത്തിലും വാണിജ്യവത്കരണത്തിലുമെത്താത്ത തരത്തിൽ ഫീസ് നിശ്ചയിക്കാനേ സ്വകാര്യ സ്കൂളുകൾക്ക് അവകാശമുള്ളൂവെന്നും ബെഞ്ച് പറഞ്ഞു.

Also Read മഹാത്മാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന വി. കല്യാണം അന്തരിച്ചു

advertisement

സ്കൂൾ മാനേജ്‌മെന്റ് പെട്രോൾ, ഡീസൽ, വൈദ്യുതി, പരിപാലന ചെലവ്, വെള്ളക്കരം, സ്റ്റേഷനറി ചാർജുകൾ എന്നിവ ലാഭിച്ചിട്ടുണ്ടാകുമെന്ന് കോടതി പറഞ്ഞു. രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവിനെതിരേ ഹർജി നൽകിയ ജോധ്പുരിലെ ഇന്ത്യൻ സ്കൂളിന് 15 ശതമാനം ഇളവുനൽകിക്കൊണ്ട് ട്യൂഷൻ ഫീസ് ഈടാക്കാൻ സുപ്രീംകോടതി അനുമതി നൽകി.

കോവിഡ് ബാധിതൻ ആശുപത്രി വിട്ടിറങ്ങി; പൊലീസ് സഹായം തേടി ആശുപത്രി അധികൃതർ, സംഭവം കോട്ടക്കലിൽ

മലപ്പുറം: ചികിത്സയിലിരിക്കേ കോവിഡ് ബാധിതൻ ആശുപത്രി വിട്ടിറങ്ങിയത് പരിഭ്രാന്തി പരത്തി. മലപ്പുറം കോട്ടക്കൽ ചങ്കുവെട്ടി ജംഗ്ഷനിൽ ചൊവ്വാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. കോവിഡ് ബാധിതനായ മധ്യവയക്സൻ ചികിത്സയ്ക്കിടെ ആശുപത്രി വിട്ടിറങ്ങുകയായിരുന്നു.

advertisement

ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഇയാളെ തടയാൻ ഇയാളുടെ ഭാര്യയും ആശുപത്രി ജീവനക്കാരും ശ്രമിച്ചെങ്കിലും ദേശീപാതയിൽ ഇറങ്ങി നിൽക്കുകയായിരുന്നു. മറ്റു വാഹനങ്ങളിൽ കയറാനുള്ള ശ്രമമാണെന്ന് മനസ്സിലാക്കിയതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ ജീവനക്കാർ അടക്കമുള്ള വാഹനങ്ങൾ മാറ്റിയിട്ടു.

Also Read  സംസ്ഥാനത്ത് 5 ദിവസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് 248 പേർ; മെയ് പകുതിയോടെ രോഗവ്യാപനം തീവ്രമാകും

റോഡിന് മധ്യത്തിൽ ഇയാൾ നിൽപ് തുടർന്നതോടെ ഇതുവഴി വന്ന വാഹനങ്ങളെ വശമൊതുക്കിയാണ് കടത്തി വിട്ടിരുന്നത്. ആശുപത്രിയിലേക്ക് മടങ്ങാൻ പല തവണ ആവശ്യപ്പെട്ടിട്ടും മടങ്ങിയില്ല. ഇതോടെ ആശുപത്രി ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു.

advertisement

തുടർന്ന് എസ് ഐ അജിത്തും സംഘവുമെത്തി ഇയാളെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, കേരളത്തില്‍ കഴിഞ്ഞദിവസം 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് അടച്ചിടൽകാലത്ത് നൽകാതിരുന്ന സേവനങ്ങൾക്ക് ഫീസ് ഇടാക്കരുത്; സ്വകാര്യ സ്കൂളുകളോട് സുപ്രീം കോടതി
Open in App
Home
Video
Impact Shorts
Web Stories