വിവിധ സംസ്ഥാനങ്ങള്‍ ഉത്തരവ് പാലിച്ചിട്ടില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. ''നിങ്ങളുടെ ഉദ്യോഗസ്ഥര്‍ പത്രങ്ങള്‍ വായിക്കുന്നില്ലേ. ഞങ്ങളുടെ ഉത്തരവുകളെക്കുറിച്ച് അവര്‍ക്ക് അറിയില്ലായിരുന്നോ,'' സുപ്രീം കോടതി ചോദിച്ചു. പശ്ചിമബംഗാള്‍, ഡല്‍ഹി, തെലങ്കാന എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് കോടതി മുമ്പാകെ ഹാജരാകാനും നിര്‍ദേശിച്ചു. നിയമം പാലിക്കുന്നതില്‍ സത്യവാങ്മൂലം നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം.
വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്ന ആളുകളുടെയും സംഘടനകളുടെയും എണ്ണം വര്‍ധിച്ചുവരുന്നതിനെ വിലക്കിയ ബെഞ്ച് എല്ലാ റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളും കക്ഷികളാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എത്ര കോടി കക്ഷികള്‍ തങ്ങളുടെ മുന്നിലുണ്ടാകുമെന്ന് ചോദിച്ചു. ന്യായമായ നിര്‍ദേശങ്ങൾ നല്‍കാനും കോടതി നിര്‍ദേശം നല്‍കി.
advertisement
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് തെരുവുനായ ആക്രമണങ്ങളും പേവിഷബാധയുമായി ബന്ധപ്പെടുള്ള മരണങ്ങളെയും കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ജൂലൈ അവസാനമാണ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്.
ഓഗസ്റ്റ് 11-ന് നടന്ന ആദ്യത്തെ പ്രധാന ഇടപെടലില്‍ എന്‍സിആറിലെ എല്ലാ തെരുവുനായ്ക്കളെയും പിടികൂടി സ്ഥിരമായി ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് രണ്ട് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. പിന്നാലെ മൃഗക്ഷേമ സംഘടനകളില്‍ നിന്ന് നിശിതമായ വിമര്‍ശനം ഉയര്‍ന്നു. ഈ ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാത്തതാണെന്നും ക്രൂരവുമാണെന്ന് വിശേഷിപ്പിച്ചു.
ഓഗസ്റ്റ് 22ന് പുതുതായി രൂപീകരിച്ച മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പരിഷ്‌കരിക്കുകയും എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കോടതി നടപടിക്രമങ്ങളുടെ ഭാഗമാക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഒരു ഏകീകൃത, രാജവ്യാപക നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തില്‍ വിവിധ ഹൈക്കോടതികളുടെ മുമ്പാകെ സമര്‍പ്പിച്ച സമാനമായ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റാനും ബെഞ്ച് നിര്‍ദേശിച്ചു.
