കേസ് അടിയന്തിരമായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് നാളെ പരിഗണിക്കാന്‍ തീരുമാനിച്ചത്.
Also Read: പശ്ചിമബംഗാളിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്ത കമ്മീഷണറുടെ വീട്ടിലെ സിബിഐ റെയ്ഡ് തടഞ്ഞ് പൊലീസ്
ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണം തടയാന്‍ കൊല്‍ക്കത്ത പൊലീസും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നുവെന്നായിരുന്നു സിബിഐ വാദം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് സിബിഐ ഇടക്കാല ഡയറക്റ്റര്‍ നാഗേശ്വര്‍ റാവു നേരത്തെ പറഞ്ഞിരുന്നു.
advertisement
അന്വേഷണവുമായി സഹകരിക്കണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ടും രാജീവ് കുമാര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് വീട്ടില്‍ ചോദ്യം ചെയ്യാന്‍ എത്തിയതെന്നാണ് സിബിഐ വാദം.