പശ്ചിമബംഗാളിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്ത കമ്മീഷണറുടെ വീട്ടിലെ സിബിഐ റെയ്ഡ്‌ തടഞ്ഞ് പൊലീസ്

Last Updated:

പതിനഞ്ച് ഉദ്യോഗസ്ഥരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ വിട്ടയച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ നാടകീയ രംഗങ്ങൾ. കൊൽക്കത്ത സിറ്റിപോലീസ് കമ്മീഷണറുടെ വീട്ടിൽ റെയ്ഡിനെത്തിയ സിബിഐ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. പതിനഞ്ച് ഉദ്യോഗസ്ഥരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ വിട്ടയച്ചു.
ബംഗാളില്‍ അട്ടിമറിക്കായി നരന്ദ്രമോദി സിബിഐയെ ഉപയോഗിക്കുകയാണെന്നും ഇത് അടിയന്തിരാവസ്ഥയേക്കാള്‍ മോശമായ സ്ഥിതിയാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ കൊല്‍ക്കത്ത മെട്രോസ്റ്റേഷന് സമീപം മുഖ്യമന്ത്രി മമത ബാനര്‍ജി അനിശ്ചിതകാല ധര്‍ണ്ണ തുടങ്ങി. അതേസമയം ഉദ്യോഗസ്ഥരെ തടഞ്ഞ നടപടിക്കെതിരെ സിബിഐ നാളെ സുപ്രീം കോടതിയെ സമീപിച്ചേക്കും.
ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെയാണ് ബംഗാള്‍ പൊലീസ് തടഞ്ഞത്. മുഖ്യമന്ത്രി മമതത ബാനര്‍ജിയും കമ്മീഷണറുടെ വീട്ടിലെത്തി. വീടിന് മുന്നില്‍ പൊലീസും സിബിഐ ഉദ്യോഗസ്ഥരും തമ്മില്‍ ബലപ്രയോഗം നടന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
പശ്ചിമബംഗാളിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്ത കമ്മീഷണറുടെ വീട്ടിലെ സിബിഐ റെയ്ഡ്‌ തടഞ്ഞ് പൊലീസ്
Next Article
advertisement
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
  • 2027-ലെ സെന്‍സസ് നടത്താന്‍ 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

  • 2027 സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ ആക്കി, മൊബൈല്‍ ആപ്പുകളും റിയല്‍ ടൈം നിരീക്ഷണവും നടപ്പാക്കും.

  • 30 ലക്ഷം ഫീല്‍ഡ് പ്രവര്‍ത്തകരെ നിയമിച്ച്, 1.02 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement