ശബരിമലയുടെ കാര്യത്തിൽ സ്ത്രീപ്രവേശനത്തെ എതിർത്ത ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയായിരുന്നു ശരിയെന്ന് അദ്ദേഹം പറഞ്ഞു. 'ബെഞ്ചിലെ നാല് ജഡ്ജിമാരുടെ ഭൂരിപക്ഷ വിധി തെറ്റാണ്. ആരെക്കെ എതിർത്താലും അനുകൂലിച്ചാലും വനിതാ ജഡ്ജിയുടെ വിധിയാണ് ശരിയെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം വിശ്വാസത്തിന്‍റെ കാര്യത്തിൽ അതായിരുന്നു ശരി'- മുകുൾ റോത്തഗി പറഞ്ഞു.
സ്ത്രീകളുടെ അഭിമാനം കാത്തു സൂക്ഷിക്കാൻ വനിതാ മതിൽ ഉയരണം: എം.മുകുന്ദൻ
മത ആചാരങ്ങളിൽ യുക്തിയോ സമത്വമോ തേടുന്നത് ഗുണം ചെയ്യില്ലെന്ന് മുകുൾ റോത്തഗി പറഞ്ഞു. പാശ്ചാത്യലോകത്ത് പോലും സ്ത്രീയെ പോപ്പോ ആർച്ചുബിഷപ്പോ ആക്കാൻ കഴിയില്ല. വിശ്വാസ സ്വാതന്ത്ര്യവും പൗര സ്വാതന്ത്ര്യവും ഭരണഘടനയുടെ ഒരേ ഭാഗത്താണുള്ളത്. ഒന്നിനെ മറ്റൊന്നിനു മേൽ പ്രതിഷ്ഠിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യപ്പെടുമെന്നും മുകുൾ റോത്തഗി പറഞ്ഞു.