സ്ത്രീകളുടെ അഭിമാനം കാത്തു സൂക്ഷിക്കാൻ വനിതാ മതിൽ ഉയരണം: എം.മുകുന്ദൻ

Last Updated:
തിരുവനന്തപുരം : സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കാൻ വനിതാ മതിൽ ഉയരണമെന്ന് സാഹിത്യകാരന്‍ എം.മുകുന്ദൻ. നവോത്ഥാനവെളിച്ചം ഊതിക്കെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തന്നെ വേണം. പ്രതിരോധത്തിനുള്ള ഒരേ ഒരു മാർഗമാണ് മതിലുകള്‍.അവകാശങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മലയാളി സ്ത്രീകളുടെ പ്രതിരോധമായി വനിത മാതിൽ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെയാണ് വനിതാ മതിലിനെ പിന്തുണച്ച് എഴുത്തുകാരൻ നിലപാട് വ്യക്തമാക്കിയത്. ദേവി സങ്കല്‍പങ്ങളെ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന കേരളത്തില്‍ സ്ത്രീകള്‍ക്ക് ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നതിന് ഉത്തരം കണ്ടത്തേണ്ടതുണ്ടെന്നും തന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
Also Read-മുത്തലാഖ്: ലോക്സഭ ബിൽ പാസാക്കി
മുഖ്യമന്ത്രിയും, സാംസ്‌കാരിക വകുപ്പ് മന്ത്രിയും പങ്കെടുത്ത ചടങ്ങിൽ ഇരുവരും രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്താതെ പ്രസംഗം അവസാനിപ്പിച്ചപ്പോഴാണ് മറുപടി പ്രസംഗത്തില്‍ എം മുകുന്ദന്റെ നിലപാട് വ്യക്തമാക്കിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീകളുടെ അഭിമാനം കാത്തു സൂക്ഷിക്കാൻ വനിതാ മതിൽ ഉയരണം: എം.മുകുന്ദൻ
Next Article
advertisement
പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ അരങ്ങേറി
പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ അരങ്ങേറി
  • പലസ്തീൻ അനുകൂല മൈം കനത്ത പൊലീസ് സുരക്ഷയിൽ വീണ്ടും അവതരിപ്പിച്ചു.

  • വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് മൈം വീണ്ടും അവതരിപ്പിച്ചു.

  • പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകരെ സ്‌കൂൾ പരിസരത്ത് പോലീസ് തടഞ്ഞു.

View All
advertisement