ഫാറുഖ് സാഹിബിന്‍റെ പ്രസംഗത്തെ ശല്യപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് ബഞ്ചിൽ താടിവച്ച് ചാഞ്ഞിരുന്ന് സുപ്രിയ പറഞ്ഞത് കേട്ടത്. അതിന്‍റെ വീഡിയോ ആണ് കുശലാന്വേഷണം എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. ഇത്തരം വീഡിയോകൾ ആസ്വദിക്കുന്നവർ ആസ്വദിച്ചോളു എന്നും അത് ഞങ്ങളുടെ ചിലവിൽ വേണ്ടെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
ഇത് ആദ്യമായല്ല ശശി തരൂരിനെ സമൂഹമാധ്യമങ്ങളില്‍ ട്രോളന്‍മാര്‍ വൈറലാക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലെ അദ്ദേഹത്തിന്‍റെ പ്രാവീണ്യത്തെ വളരെ പോസിറ്റീവ് ആയ രീതിയില്‍ ട്രോളിയത് മുതല്‍ കഴിഞ്ഞ ഓണക്കാലത്ത് ക്ഷേത്രത്തില്‍ തേങ്ങ ഉടച്ച സംഭവം വരെ ട്രോളുകകളായിട്ടുണ്ട്.
അല്ലു അര്‍ജുന്‍ സിനിമയിലെ ‘ശ്രീവള്ളി’ തുടങ്ങി നിരവധി സിനിമാ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സുപ്രിയ സുലെ പിന്നോട്ടു തിരിഞ്ഞിരുന്നു സംസാരിക്കുന്നതും തരൂര്‍ മുന്നോട്ടാഞ്ഞ് കൈകളില്‍ മുഖം അമര്‍ത്തി ശ്രദ്ധാപൂര്‍വം കേട്ടിരിക്കുന്നതും വിഡിയോയില്‍ കാണാം. സഭയില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ പ്രസംഗം. റഷ്യ, യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യ മധ്യസ്ഥത വഹിക്കാന്‍ തയാറാകണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് കോൺഗ്രസ് നേതാക്കളെ വിലക്കിയതിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് നേരത്തെ രംഗത്തെത്തിയിരുന്നു. പാർട്ടി കോൺഗ്രസിൽ ശശി തരൂർ പങ്കെടുക്കേണ്ടിയിരുന്ന 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' എന്ന സെമിനാറിലായിരുന്നു കാരാട്ടിന്‍റെ വിമർശനം. കോൺഗ്രസ് വിലക്കിയിരുന്നില്ലെങ്കിൽ ശശി തരൂർ പങ്കെടുക്കേണ്ട സെമിനാറാണിതെന്ന് കാരാട്ട് ഓർമ്മിപ്പിച്ചു. കോൺഗ്രസ് പോലൊരു പാർട്ടിയാണ് ഇത് ചെയ്തത് എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും കോൺഗ്രസിൽ ജനാധിപത്യം ഉണ്ടോ എന്ന സുപ്രധാന ചോദ്യം ഇത് ഉയർത്തുന്നുവെന്നും കാരാട്ട് കൂട്ടിച്ചേർത്തിരുന്നു
