Also Read- 'ഇന്ത്യയുടെ വജ്രാ'യുധം; എന്താണ് മിറാഷ് 2000?
> പാക് അധിനിവേശ കശ്മീരിലെയും പാകിസ്താനിലെയും മൂന്നു ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമ നടപടി നീണ്ടത് 21 മിനിറ്റ്
> ബലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാമ്പുകളിലാണ് 1000 കിലോയോളം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് 12 മിറാഷ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്
> പുലർച്ചെ 3.45നാണ് ആക്രമണം ആരംഭിച്ചത്. ആദ്യം ബലാക്കോട്ടിൽ.
> മുസാഫറാബാദില്‍ 3.48 മുതല്‍ 3.55 വരെയായിരുന്നു ആക്രമണം
advertisement
> ചകോതിയില്‍ 3.58 മുതല്‍ 4.04 വരെ ആക്രമണം നീണ്ടു
> ഡൽഹിയിൽ നിന്ന് 740 കിലോമീറ്ററും ഇസ്ലാമാബാദിൽ നിന്ന് 200 കിലോമീറ്ററും അകലെയാണ് ബലാകോട്ട്
> കൻഹാർ നദിയുടെ തീരത്തുള്ള ബാലാകോട്ട് ജയ്ഷ് ഇ മുഹമ്മദിന്റെ 100 ലേറെ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്
> 200 മുതൽ 300 ഭീകരർ വരെ കൊല്ലപ്പെട്ടിരിക്കാമെന്നാണ് റിപ്പോർട്ടുകൾ
> ഇന്ത്യന്‍ വിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് ആയുധങ്ങള്‍ വര്‍ഷിച്ചുവെന്ന് രാവിലെ ആറുമണിയോടെ പാകിസ്താൻ തന്നെയാണ് വിവരം പുറത്തുവിട്ടത്. 11.30ഓടെ ഇന്ത്യയും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
> ആക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
> തുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
> പാക് പ്രത്യാക്രമണ സാധ്യത മുൻനിർത്തി വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പാകിസ്താൻ തിരിച്ചടിച്ചാൽ ശക്തിയോടെ ചെറുക്കാനാണ് നിർദ്ദേശം
> വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇന്ത്യൻ തിരിച്ചടി സ്ഥിരീകരിച്ച് വാർത്താസമ്മേളനം നടത്തി
> ജനവാസകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിട്ടില്ലെന്ന് സെക്രട്ടറി
> തിരിച്ചടിക്കാൻ തയാറെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി
> പാകിസ്താൻ- ചൈന വിദേശകാര്യമന്ത്രിമാർ ടെലിഫോൺ സംഭാഷണം നടത്തി.
> ആക്രമണത്തെ നേരിടാൻ പാകിസ്താൻ എഫ്16 വിമാനങ്ങൾ തയാറായെങ്കിലും മിറാഷ് വിമാനങ്ങളുടെ കൂട്ടംകണ്ട് പിൻവാങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ
> ഇന്ത്യാ- പാക് അതിർത്തിപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം
