TRENDING:

Nithyananda | 'എന്നെ കൊന്നാലും ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരിച്ചുവരും'; നിത്യാനന്ദ

Last Updated:

പഴയ പോലെ തന്നെ തുടരുമെന്നും ഇനിയും 200 വർഷം കൂടി ജീവിക്കുമെന്നും നിത്യാനന്ദ അവകാശപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
താൻ മരിച്ചെന്ന പ്രചാരണങ്ങൾക്കെതിരെ പ്രതികരണവുമായി സ്വാമി നിത്യാനന്ദ (Nithyananda). പല കേസുകളിൽ കുറ്റവാളിയും ആരോപണങ്ങൾ നേരിടുന്ന നിത്യാനന്ദയെ രാജ്യവും ഇന്റർപോളും അന്വേഷിക്കുന്ന സമയത്താണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
advertisement

സ്വത്തിന് വേണ്ടി അനുയായികൾ നിത്യാനന്ദയെ വിഷം കൊടുത്ത് കൊന്നുവെന്നായിരുന്നു പ്രചാരണം. ഇതിനെതിരെയാണ് നിത്യാനന്ദ വീഡിയോയിൽ പ്രതികരിക്കുന്നത്. ‘അവരുടെ കൈ കൊണ്ട് ചാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവരെക്കാൾ ബുദ്ധിയുണ്ട് എനിക്ക്’ എന്ന് പുതിയ വീഡിയോയിൽ നിത്യാനന്ദ പറയുന്നു.

നേരത്തെ, നിത്യാനന്ദ മരണപ്പെട്ടുവെന്ന തരത്തിൽ തമിഴ് മാധ്യമങ്ങളും റിപ്പോർട്ടുകൾ നൽകിയിരുന്നു. എന്നാൽ, പ്രചാരണങ്ങൾ വ്യാജമാണെന്നും നിത്യാനന്ദ സമാധിയിൽ ആണെന്നും ഉണർന്ന് കഴിഞ്ഞാൽ തിരിച്ചുവരുമെന്നും ഇയാളുടെ ഫേസ്‌ബുക്ക് പേജിലൂടെ അനുയായികൾ വ്യക്തമാക്കിയിരുന്നു. ആഴ്ചകളായി നിത്യാനന്ദയുടെ വീഡിയോകൾ ഒന്നും വരാതെ ആയതോടെയാണ് ഇയാൾ മരിച്ചെന്ന ആരോപണം ശക്തമായത്. എന്നാൽ ഈ ആരോപണങ്ങൾക്കെല്ലാം അവസാനം കുറിച്ചുകൊണ്ടായിരുന്നു വീഡിയോയിലൂടെ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.

advertisement

വീഡിയോയിൽ ഹിന്ദുവിരോധികളാണ് തന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്ന് പറഞ്ഞ നിത്യാനന്ദ, അതുെകാണ്ടാണ് താൻ കൈലാസത്തിലേക്ക് മാറിയതെന്നും പറഞ്ഞു. ഇനി അവരെന്നെ കൊന്നാലും ഞാൻ ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരിച്ചുവരുമെന്നും നിത്യാനന്ദ പറഞ്ഞു. പഴയ പോലെ തന്നെ തുടരുമെന്നും ഇനിയും 200 വർഷം കൂടി ജീവിക്കുമെന്നും നിത്യാനന്ദ അവകാശപ്പെട്ടു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താൻ കഴിയുന്നില്ലെന്ന് അധികൃതർ പറയുമ്പോഴാണ് ഔദ്യോഗിക പേജിൽ നിത്യാനന്ദയുടെ വീഡിയോകൾ പ്രത്യക്ഷപ്പെടുന്നത്. ബലാത്സംഗ൦, പോക്സോ, പ്രകൃതി വിരുദ്ധ പീഡനം, കൊലപാതക൦, സാമ്പത്തിക തട്ടിപ്പ് എന്നിങ്ങനെ ഒട്ടേറെ കേസുകളും ആരോപണങ്ങളും നിലനിൽക്കവേ മൂന്ന് വർഷം മുൻപ് നിത്യാനന്ദ ഇന്ത്യ വിട്ടുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. എന്നാൽ, ഒരു ദ്വീപ് സ്വന്തമായി വാങ്ങി കൈലാസ എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും താനും തന്റെ അനുയായികളും ഈ രാജ്യത്തുണ്ടെന്നും ഇയാൾ അറിയിക്കുകയായിരുന്നു. എന്നാൽ ഇത്തരമൊരു ദ്വീപിനെ കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Nithyananda | 'എന്നെ കൊന്നാലും ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരിച്ചുവരും'; നിത്യാനന്ദ
Open in App
Home
Video
Impact Shorts
Web Stories