ഒരാൾ തന്റെ ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ ഒളിഞ്ഞു നോക്കുന്നതോ അനാവശ്യമായി ഇടപെടുന്നതോ നിയമത്തിന് പ്രോത്സാഹിപ്പിക്കാനാകില്ല. ഭാര്യയുടെ ക്രൂരത, പരപുരുഷ ബന്ധം തുടങ്ങിയകാരണങ്ങൾ കൊണ്ട് വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്. ഭാര്യയുടെ കോൾ ഹിസ്റ്ററി ഭർത്താവ് ശേഖരിച്ചത് ഭാര്യയുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദാമ്പത്യ ബന്ധത്തിലെ വിഷയങ്ങൾ ഉയർത്തുമ്പോൾ ആധികാരികമാർഗങ്ങളിലൂടെയാണ് അത് തെളിയിക്കേണ്ടതെന്നും കോടതി പറഞ്ഞു.
ദാമ്പത്യ ബന്ധത്തിൽ പങ്കാളിയെ ഒളിഞ്ഞു നോക്കുന്നത് പ്രോത്സാഹിപ്പിക്കാനോ അനുവദിക്കാനോ കഴിയില്ലെന്നും മൌലീകാവകാശത്തിൽ ഭാര്യാഭർത്താക്കൻമാരുടെ സ്വകാര്യതയും ഉൾപ്പെടുന്നെന്നും ഈ അവകാശം ലംഘിച്ചുള്ള തെളിവുകൾ സ്വീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. വിശ്വാസമാണ് ദാമ്പത്തിക ബന്ധങ്ങളുടെ അടിത്തറ എന്നു പറഞ്ഞ കോടതി പങ്കാളികൾക്ക് പരസ്പര വിശ്വാസം ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് അവരുടേതായ സ്വയംഭരണാവകാശമുണ്ടെന്നും തങ്ങളുടെ സ്വകാര്യ ഇടം കയ്യേറിയിട്ടില്ല എന്നുറപ്പ് വരുത്താൻ അവർക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
advertisement
