അതിർത്തി പ്രശ്നവുമായി ബന്ധപ്പെട്ട് ചൈനയുമായി ഈ മാസം ആദ്യവും ഓണ്‍ലൈന്‍ ആയി ചര്‍ച്ചകള്‍ നടന്നതായി രാജ്നാഥ് സിങ് പറഞ്ഞു. "ഇന്ത്യ നിതാന്ത ജാഗ്രതയിലാണ്. എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ ബന്ധം പുലർത്താൻ ഇന്ത്യ ആഗ്രഹിക്കുന്നു, ”ലഡാക്ക് അതിർത്തിയിൽ ഈ വർഷം നടന്ന സംഭവം ചൈനയും പാകിസ്ഥാനും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഫലമാണോയെന്ന് ചോദിച്ചതിന് മരുപടിയായി സിംഗ് പറഞ്ഞു.
"മുൻ സർക്കാരുകളെ കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ പ്രധാനമന്ത്രി മോദി അധികാരമേറ്റതുമുതൽ ദേശീയ സുരക്ഷയ്ക്ക് ഒന്നാം സ്ഥാനമാണെന്നും പ്രതിരോധ സേനയ്ക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്"- അദ്ദേഹം പറഞ്ഞു.
advertisement
"അടുത്ത ഘട്ട ചര്‍ച്ച വൈകാതെ നടക്കും. എന്നാല്‍ ഇതുവരെ അര്‍ഥപൂര്‍ണമായ ഒരു ഫലവും ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിവേല്‍പിക്കുന്ന ഒരു കാര്യത്തെയും രാജ്യം വെച്ചുപൊറുപ്പിക്കില്ല"- രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യ മര്യാദയോടെ ഇടപെടുന്നതിന് അര്‍ഥം രാജ്യത്തിന്‍റെ അഭിമാനത്തിനു നേര്‍ക്ക് ആക്രമണം നടത്താമെന്നോ അത് നിശ്ശബ്ദമായി നോക്കിക്കൊണ്ടിരിക്കുമെന്നോ അല്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.