TRENDING:

തമിഴ്നാട് സ്വയംഭരണാവകാശം പ്രഖ്യാപിച്ചു; പ്രമേയം നിയമസഭയിൽ

Last Updated:

സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ അധ്യക്ഷതയില്‍ ഉന്നതതല കമ്മിറ്റിയെയും നിയോഗിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ഭാഷയും വിദ്യാഭ്യാസവും ഉൾപ്പെടെ തമിഴ്‌നാടിന് കൂടുതല്‍ വിഷയങ്ങളില്‍ സ്വയംഭരണാവകാശം നേടാനുള്ള നീക്കവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇതുസംബന്ധിച്ചുള്ള പ്രമേയം അദ്ദേഹം തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ അധ്യക്ഷതയില്‍ ഉന്നതതല കമ്മിറ്റിയെയും നിയോഗിച്ചു.
(PTI Image)
(PTI Image)
advertisement

ഗവര്‍ണര്‍ ആര്‍ എന്‍ രവിയുമായുള്ള അഭിപ്രായഭിന്നതകളും കേന്ദ്രസര്‍ക്കാരുമായുള്ള സ്വരച്ചേര്‍യില്ലായ്മയും തുടരുന്നതിനിടെയാണ് സ്റ്റാലിന്റെ നീക്കം. ‘‘സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉന്നതതല സമിതി രൂപവത്കരിക്കും. സമിതി 2026 ജനുവരിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമിതിയുടെ ശുപാര്‍ശകൾ നടപ്പാക്കും.’’ - എം കെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി കെ‌ കരുണാനിധിയും 1974ൽ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.

സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കൻകറന്റ് ലിസ്റ്റിലേക്ക് മാറ്റിയത് പിൻവലിക്കാനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥരായ അശോക് ഷെട്ടി, എം നാഗരാജൻ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

advertisement

2028ഓടെ കമ്മിറ്റി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. തമിഴ്‌നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്റ്റാലിൻ നിയമസഭയിൽ വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Tamil Nadu chief minister MK Stalin announced in the state assembly that a panel will be formed to recommend measures for the state's autonomy amid run-ins with the Governor.

മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്നാട് സ്വയംഭരണാവകാശം പ്രഖ്യാപിച്ചു; പ്രമേയം നിയമസഭയിൽ
Open in App
Home
Video
Impact Shorts
Web Stories